കാബ് ഡ്രൈവറുടെ ദേഹത്ത് തുപ്പിയും ചീത്ത പറഞ്ഞും യാത്രക്കാരി; കാരണം ഏഴ് മിനുട്ട് വൈകിയതിന്

woman-spat-on-cab-driver

കാബ് ഡ്രൈവറുടെ ദേഹത്ത് തുപ്പിയും ചീത്ത പറഞ്ഞും യാത്രക്കാരി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഏഴ് മിനിറ്റ് വൈകി എത്തിയതിനാണ് ഈ അധിക്ഷേപങ്ങളൊക്കെയും ചൊരിഞ്ഞത്. ഇന്‍കോഗ്‌നിറ്റോ എന്ന ഉപയോക്താവ് എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോ 5 ലക്ഷത്തോളം പേര്‍ കണ്ടു. സ്ത്രീക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു.

Read Also: ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിതയ്ക്ക് ഒരു കുഞ്ഞാഗ്രഹം; മനസ്സിലൊളിപ്പിച്ച സ്വപ്നം തുറന്ന് പറഞ്ഞ് ജ്യോതി

ട്രാഫിക് ജാം ആണ് വൈകിയതിന് കാരണമെന്ന് വിശദീകരിച്ച് ഡ്രൈവര്‍ ശാന്തനായി ഇരിക്കുന്നതും കാണാം. തനിക്കെതിരെ പരാതിപ്പെട്ടോളൂയെന്നും ഡ്രൈവര്‍ പറയുന്നുണ്ട്. വാഹനത്തില്‍ നിന്ന് ഇറങ്ങി പോകുന്നതിനുമുമ്പ് സ്ത്രീ ഡ്രൈവറുടെ മേല്‍ തുപ്പുകയും ചെയ്തു. വീഡിയോയില്‍ ഉടനീളം ഡ്രൈവര്‍ സംയമനം പാലിക്കുന്നുണ്ട്. ഡ്രൈവര്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്ത വീഡിയോയാണ് പ്രചരിക്കുന്നത്. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News