മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. പുന്നമറ്റം സ്വദേശി ഷാഹുൽ അലിയെ പൊലീസ് പിടികൂടി. ഞായറാഴ്ച്ച വെകിട്ട് മൂന്നുമണിയോടെയാണ് സംഭവം.മൂവാറ്റുപുഴ ജനറലാശുപത്രിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിൽ വെച്ചായിരുന്നു ആക്രമണമുണ്ടായത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തന്‍റെ പിതാവിനെ കാണാനെത്തിയതായിരുന്നു സിംന. ഈ സമയം ഇവിടെയെത്തിയ ഷാഹുല്‍ അലി കയ്യില്‍കരുതിയിരുന്ന കത്തിയുപയോഗിച്ച് സിംനയെ ആക്രമിക്കുകയായിരുന്നു.

Also Read: റിയാസ് മൗലവി വധക്കേസ്; പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സർക്കാർ അപ്പീൽ പോകും: മന്ത്രി പി രാജീവ്

കഴുത്തിനും,പുറത്തും തുടര്‍ച്ചയായി കുത്തേറ്റതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ സിംന സംഭവസ്ഥലത്തുവെച്ച്തന്നെ മരിച്ചു.അപ്രതീക്ഷിത ആക്രമണമായതിനാലും ഈ സമയം അവിടെ അധികമാരുമില്ലാതിരുന്നതിനാലും സിംനയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തിനു ശേഷം പ്രതി ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സിംനയും ഷാഹുലും മുന്‍പരിചയമുള്ളവരായിരുന്നുവെന്ന് പോലീസ് പറഞ്ഞു.എന്നാല്‍ എന്താണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നതിന്‍റെ കാരണം വ്യക്തമല്ല.ആക്രമണത്തിനിടെ പ്രതിക്കും പരുക്കേറ്റിരുന്നു.പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Also Read: മോദിക്കെതിരെ പ്രതിരോധക്കടൽ തീർത്ത് ഇന്ത്യ സഖ്യം; ശക്തി പ്രകടനമായി ദില്ലി രാം ലീല മൈതാനിയിലെ മഹാറാലി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News