ആഡംബര ഹോട്ടലിനെ കബളിപ്പിച്ച് യുവതി കഴിഞ്ഞത് പതിനഞ്ച് ദിവസം; ഒടുവിൽ പിടിയിൽ, സംഭവം ദില്ലിയിൽ

ആഡംബര ഹോട്ടലിനെ കബളിപ്പിച്ച് യുവതി കഴിഞ്ഞത് ദിവസങ്ങളോളം. ദില്ലിയിലാണ് സംഭവം. പതിനഞ്ച് ദിവസമാണ് യുവതി ഹോട്ടലിൽ മുറിയെടുത്ത് കഴിഞ്ഞത്. ജീവനക്കാർ മുറിവാടക ആവശ്യപ്പെട്ടപ്പോൾ അവരെ മര്‍ദ്ദിച്ചശേഷം രക്ഷപെടാൻ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ALSO READ: കൊല്ലത്തും ഗവർണ്ണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം

സംഭവവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് സ്വദേശിനിയായ ഝാന്‍സി റാണി സാമുവല്‍ എന്ന യുവതിയെ പൊലീസ് പിടികൂടി. ഡല്‍ഹി വിമാനത്താവളത്തിന് സമീപമുള്ള എയറോസിറ്റിയിലെ ആഡംബര ഹോട്ടലിലാണ് ഇവർ മുറിയെടുത്തത്. ഹോട്ടല്‍ സര്‍വീസിന് പണം നല്‍കാന്‍ തട്ടിപ്പ് മാര്‍ഗങ്ങളാണ് ഇവര്‍ സ്വീകരിച്ചതെന്ന് ഹോട്ടലിന്റെ പരാതിയില്‍ പറയുന്നു. കസ്റ്റഡിയിൽ എടുത്ത യുവതിയെ ചോദ്യം ചെയ്‌ത്‌ വരികയാണെന്നും വഞ്ചന കുറ്റം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ALSO READ: ഭാരം കുറച്ചു, ഇനിയും കുറക്കണം; ഫിറ്റ്നസ് രഹസ്യം പങ്കുവെച്ച് സോനംകപൂർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News