നീരാളിയുടെ മുന്നിലൂടെ നീന്തി യുവതി, ശാന്തനായി നീരാളിയും

ഭീമാകാരമായ ഒരു നീരാളിയുടെ മുന്നില്‍ നീന്തുന്ന യുവതിയുടെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ ശ്രദ്ധനേടുകയാണ്. വീഡിയോയില്‍, കടലിന്‍റെ അടിത്തട്ടില്‍ ഒരു വലിയ നീരാളിക്ക് മുന്നില്‍ അതിന്‍റെ വീഡിയോ പകര്‍ത്തിക്കൊണ്ട് ഒരു യുവതി നീങ്ങുകയാണ്. നീന്തുന്നതിനിടെയില്‍ യുവതി കാമറയില്‍ നീരാളിയൂടെ വീഡിയോ ചിത്രീകരിക്കുകയാണ്. നീരാളിയുടെ പുറകില്‍ നിന്നുള്ള വീഡിയോയാണ് സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ടത്.

ALSO READ: ആ ഷോട്ട് എടുക്കേണ്ട ആവശ്യമില്ലായിരുന്നു; രോഹിത്തിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

കാഴ്ചയില്‍ ഭീമാകാരനായ നീരാളിയായിരുന്നു അത്. തന്‍റെ അരികിലേക്ക് കടക്കുന്ന
ജീവികളെ തന്‍റെ നീണ്ട നീരാളിക്കൈകള്‍ ഉപയോഗിച്ച് പിടിക്കൂടി ഭക്ഷിക്കുകയാണ് നീരാളികളുടെ ഭക്ഷണ രീതി.എന്നാൽ വിഡിയോയിൽ നീരാളി ശാന്തനാണ്.

യുവതി ഒരു സര്‍ട്ടിഫൈഡ് നീന്തല്‍ക്കാരിയാണ്. യുവതിയുടെ വീഡിയോ വളരെ വേഗത്തിൽ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.മൂന്നര ലക്ഷത്തോളം പേര്‍ കണ്ട വീഡിയോ ഇതിനകം പതിനാറായിരത്തിലേറെ പേര്‍ ലൈക് ചെയ്തു.

ALSO READ: ഇത് തന്റെ സഹോദരി അല്ല, ശവപ്പെട്ടി തുറന്ന ബന്ധുക്കൾ കണ്ടത് മറ്റൊരു സ്ത്രീയുടെ മൃതദേഹം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News