ബസിനുള്ളില്‍ നിന്ന് വിദഗ്ധമായി പോക്കറ്റടിച്ചു; സിസിടിവിയില്‍ കുടുങ്ങി യുവതി

കൊച്ചിയില്‍ സ്വകാര്യ ബസ്സിനുള്ളില്‍ പോക്കറ്റടിച്ച യുവതി സി സി ടി വി യില്‍ കുടുങ്ങി. മറ്റൊരു യാത്രക്കാരിയുടെ ബാഗില്‍ നിന്നും പേഴ്‌സ് അടിച്ചു മാറ്റുന്ന ദൃശ്യങ്ങള്‍ ബസ്സിനുള്ളിലെ സി സി ടി വി ക്യാമറയില്‍ പതിയുകയായിരുന്നു. എന്നാല്‍ പരാതി ലഭിക്കാത്തതിനാല്‍ പൊലീസിന് കേസ്സെടുക്കാനായിട്ടില്ല.

Also Read: എ ഐ ക്യാമറകളെ പറ്റി പഠിക്കാന്‍ തമിഴ്‌നാട് സംഘം കേരളത്തില്‍ എത്തി

ഹൈക്കോടതി ജംഗ്ഷനില്‍ സര്‍വ്വീസ് നടത്തുന്ന ഒരു സ്വകാര്യ ബസ്സിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. പേഴ്‌സ് മോഷണമാണ് രംഗം. ബസ്സിനുള്ളിലെ സി സി ടി വി യില്‍ എല്ലാം കൃത്യമായി പതിഞ്ഞു. ഹൈക്കോടതി ജംഗ്ഷനില്‍ നിന്നും കയറിയ ഒരു യാത്രക്കാരിയുടെ പേഴ്‌സ് മറ്റൊരു യുവതി തന്ത്രപൂര്‍വ്വം കൈക്കലാക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തം.

Also Read: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചു; കൊല്ലുമെന്ന് ഭീഷണി; ജോത്സ്യന്‍ അറസ്റ്റില്‍

യാത്രക്കാരി സൗത്ത് സ്റ്റോപ്പില്‍ ഇറങ്ങാന്‍ ഒരുങ്ങവേ തൊട്ടടുത്ത് നിന്ന യുവതി ബാഗില്‍ നിന്നും പേഴ്‌സ് മോഷ്ടിക്കുകയായിരുന്നു. ഷാള്‍ കൊണ്ട് മറച്ച് പിടിച്ച് പേഴ്‌സ് അടിച്ചുമാറ്റിയ ശേഷം തൊട്ടടുത്ത സീറ്റില്‍ ഒന്നും അറിയാത്തവണ്ണം വന്നിരുന്നു. അടുത്ത സ്റ്റോപ്പില്‍ മോഷ്ടാവും ബസ്സില്‍ നിന്നും ഇറങ്ങി. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പഴ്‌സ് നഷ്ടപ്പെട്ടയാളെ തിരയുകയാണ് പോലീസ്. പരാതി ലഭിച്ചാലുടന്‍ കേസ്സെടുക്കും. പരാതി ലഭിച്ചില്ലെങ്കിലും മോഷ്ടാവിനായി സിറ്റിയിലെ ഷാഡോ പോലീസും അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News