വീട്ടില്‍നിന്നും വലിച്ചിറക്കി മര്‍ദിച്ചു, 35കാരിയെ നഗ്നയാക്കി നടത്തിച്ച് 4 സ്ത്രീകള്‍; വീഡിയോ പ്രചരിച്ചതനെ തുടര്‍ന്ന് അറസ്റ്റ്

മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് തര്‍ക്കത്തെ തുടര്‍ന്ന് 35 കാരിയായ സ്ത്രീയെ ഒരു സംഘം സ്ത്രീകള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും നഗ്‌നയാക്കി നടത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ചൊവ്വാഴ്ച പ്രചരിച്ചതിനെ തുടര്‍ന്ന് നാല് സ്ത്രീകളെ അറസ്റ്റുചെയ്ത് ജയിലിലേക്ക് മാറ്റി.

‘തിങ്കളാഴ്ച ഗൗതംപുര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നാല് സ്ത്രീകള്‍ ഇരയെ ബലമായി വീട്ടില്‍ നിന്ന് വലിച്ചിറക്കി മര്‍ദിക്കുകയും പൊതുസ്ഥലത്ത് നഗ്‌നയാക്കി അപമാനിക്കുകയും ചെയ്യുകയായിരുന്നുവെന്ന് റൂറല്‍ എസ്പി സുനില്‍ മേത്ത പറഞ്ഞു. സ്ത്രീകള്‍ തമ്മിലുണ്ടായിരുന്ന തര്‍ക്കം മൂര്‍ഛിച്ചതാണ് കാരണമെന്ന് പൊലീസ് പറയുന്നു.

Also Read :  മദ്യപിച്ച് വിമാനം പറത്തിയതിന് പൈലറ്റിനെ പുറത്താക്കി എയർ ഇന്ത്യ

കണ്ടുനിന്നവരില്‍ ആരോ ഒരാളാണ് സംഭവം ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചത്. പ്രതികളായ സ്ത്രീകളില്‍ ഒരാളുടെ അമ്മായിയമ്മയെ ഇരയായ സ്ത്രീ തനിക്കെതിരെ തിരിക്കുന്നുവെന്ന് സംശയത്തിന് പുറത്താണ് അക്രമം നടന്നത്. ഇരയായ സ്ത്രീയെ വീട്ടില്‍ നിന്ന് വലിച്ചിഴച്ചുകൊണ്ട് പോവുകയായിരുന്നു.

വീട്ടിലെത്തി സ്ത്രീയെ വലിച്ചിറക്കിയ ശേഷം പ്രതികള്‍ മര്‍ദ്ദിക്കുകയും വസ്ത്രം വലിച്ചുകീറി പൊതുസ്ഥലത്തുകൂടെ നഗ്‌നയാക്കി നടത്തുകയും ചെയ്തുവെന്നാണ് സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്. സംഭവം നടക്കുമ്പോള്‍ അവര്‍ വിട്ടയയ്ക്കാന്‍ യാചിക്കുകയായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പൊലീസില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News