കുഞ്ഞിനെ മുതലകൾ ഉള്ള അരുവിയിലേക്ക് വലിച്ചെറിഞ്ഞ് അമ്മ, പൊലീസെത്തിയപ്പോൾ കണ്ടെടുത്തത് പാതി ഭക്ഷിച്ച ശരീര ഭാഗങ്ങൾ

കുഞ്ഞിനെ മുതലകൾ ഉള്ള അരുവിയിലേക്ക് വലിച്ചെറിഞ്ഞ് അമ്മ. കർണാടകയിലെ ദാന്‍ദെലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പൊലീസ് എത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ലഭിച്ചത് കുഞ്ഞിന്റെ പാതി ഭക്ഷിച്ച ശരീരം മാത്രമായിരുന്നു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് യുവതി മുതലകളുള്ള അരുവിയിലേയ്ക്ക് കുഞ്ഞിനെ എറിഞ്ഞത്.

ALSO READ: ‘എല്ലാ കുട്ടികളും ചേർന്ന് എന്റെ മകനെ ഉപദ്രവിച്ചു, അവന്റെ വസ്ത്രങ്ങൾ അഴിച്ചു കളഞ്ഞു’, ഡൽഹിയിൽ എട്ടാം ക്ലാസുകാരന് നേരെ സഹപാഠികളുടെ ആക്രമണം

ഭര്‍ത്താവുമായുള്ള തര്‍ക്കത്തിന് പിന്നാലെ ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് 23 വയസ്സുകാരിയായ യുവതി ആറ് വയസ്സുള്ള കുഞ്ഞിനെ വീടിന് പിന്‍വശത്തുള്ള അരുവിയിലേയ്ക്ക് വഴിച്ചെറിയുകയായിരുന്നു. ദാന്‍ദെലി മുതല സങ്കേതത്തിനോട് ചേര്‍ന്നാണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ അരുവിയിലും ധാരാളം മുതലകൾ ഉണ്ടായിരുന്നു.

ALSO READ: ‘പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ റേപ്പ് ചെയ്യാൻ ശ്രമിച്ച യുവാക്കളെ തല്ലിക്കൊന്ന് ആൾക്കൂട്ടം’, സംഭവം മേഘാലയിൽ

ഞായറാഴ്ച രാവിലെയാണ് പാതിഭക്ഷിച്ച നിലയിലുള്ള കുട്ടിയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ അരുവിയിൽ നിന്നും കണ്ടെടുത്തത്. രാത്രി വെളിച്ചക്കുറവ് മൂലം കുട്ടിയെ വീണ്ടെടുക്കാന്‍ ഇവർക്ക് സാധിച്ചിരുന്നില്ല. സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News