ഉത്തർപ്രദേശിൽ പീഡനശ്രമം എതിര്‍ത്ത യുവതിയെ ശര്‍ക്കര നിര്‍മാണ യൂണിറ്റിലെ ചൂടുപാത്രത്തിലേക്ക് തള്ളിയിട്ടു

ഉത്തര്‍പ്രദേശിലെ ബുദൗണ്‍ ജില്ലയിൽ പീഡനം എതിര്‍ക്കാന്‍ ശ്രമിച്ച ദളിത് യുവതിയെ ശര്‍ക്കര നിര്‍മാണ യൂണിറ്റിലെ ചൂടുപാത്രത്തിലേക്ക് തള്ളിയിട്ടതായി പരാതി. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ 18കാരിയായ യുവതിയെ ദില്ലിയിലെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി.

Also read:പഴയതിനേക്കാള്‍ കൂടുതല്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് മാറി: വി.എം.സുധീരന്‍

മുസാഫര്‍നഗര്‍ സ്വദേശിയായ യുവതി പ്രമോദ് എന്നയാളുടെ കമ്പനിയില്‍ നാളുകളായി സേവനമനുഷ്ഠിച്ച് വരുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച യുവതിയെ ജോലി സ്ഥലത്തെ ഉടമയും മറ്റ് മൂന്ന് പേരും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇത് യുവതി ചെറുക്കൻ ശ്രമിച്ചപ്പോഴാണ് ശര്‍ക്കര നിര്‍മാണ യൂണിറ്റിലെ തിളച്ച ചൂടുപാത്രത്തിലേക്ക് തള്ളിയിട്ടത്. ശേഷം പ്രതികള്‍ ഓടിരക്ഷപ്പെട്ടതായും യുവതിക്ക് നേരെ ജാതിപ്രയോഗങ്ങളും പ്രതികള്‍ നടത്തിയിരുന്നതായി സഹോദരന്‍ പൊലീസിന് മൊഴി നല്‍കി.

Also read:വി എം സുധീരൻ ഉന്നയിച്ച രാഷ്ട്രീയ പ്രശ്നങ്ങളോട് കോൺഗ്രസ് മറുപടി പറഞ്ഞേ മതിയാകൂ: കോൺഗ്രസിനെ വിമർശിച്ച് എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News