കാമുകന്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്തു; വിവാഹവേദിയിലെത്തി കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് 22കാരി

കാമുകന്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്യാനിരിക്കെ, വേദിയില്‍വച്ച് യുവാവിന്റെ മേല്‍ ആസിഡ് ഒഴിച്ച് 22കാരി. ഛത്തീസ്ഗഢിലെ ബസ്തറിലായിരുന്നു സംഭവം. സംഭവത്തില്‍ 22കാരി അറസ്റ്റിലായി. ഏപ്രില്‍ 19ന് ഭാന്‍പൂരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഛോട്ടേ അമാബല്‍ ഗ്രാമത്തിലെ വിവാഹച്ചടങ്ങിനിടെയാണ് മുന്‍ കാമുകന്റെ മേല്‍ ആസിഡ് ഒഴിച്ചത്.

താനും ബാഗേലും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നെന്നും മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് തന്നെ വഞ്ചിച്ചതിന്റെ ഭാഗമായാണ് പ്രതികാരം ചെയ്തതെന്നും യുവതി പൊലീസിനോട് പറഞ്ഞു. കൃത്യം നടത്തിയതില്‍ യുവതിയുടെ പങ്ക് വ്യക്തമായതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് നിവേദിത പാല്‍ അറിയിച്ചു.

അന്വേഷണത്തില്‍ വരന്റെ മുന്‍ കാമുകിയുടെ പങ്കാളിത്തം കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ 25കാരനായ വരന്‍ ദമൃധര്‍ ബാഗേലിനും 19 കാരിയായ വധു സുനിത കശ്യപും ഉള്‍പ്പടെ 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

വിവാഹചടങ്ങിനിടെ വൈദ്യുതി ബന്ധം നിലച്ചപ്പോഴായിരുന്നു യുവതി ആസിഡ് ഒഴിച്ചത്. ആ സമയത്ത് ബന്ധുക്കള്‍ക്ക് പ്രതിയെ തിരിച്ചറിയാനായില്ലെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News