ഭർത്താവിനും മകനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതി ലോറി തട്ടി മരിച്ചു

ഭർത്താവിനും, ആറ് വയസുകാരനായ മകനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി ചരക്ക്ലോറി തട്ടി വീണ് അതേ ലോറി കയറി മരിച്ചു. ഭർത്താവും, മകനും നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചെങ്ങമനാട് തേയ്ക്കാനത്ത് മുല്ലക്കൽ വീട്ടിൽ ഔസേഫ് ബൈജുവിൻ്റെ ഭാര്യ സിജിയാണ് മരിച്ചത്. 38 വയസ്സായിരുന്നു. അത്താണി- പറവൂർ റോഡിൽ ചുങ്കം പെട്രോൾ ബങ്കിന് സമീപം വൈകിട്ടായിരുന്നു അപകടം. മൂവരും സിജിയുടെ കുന്നുകര ഐരൂരിലുള്ള വീട്ടിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം.

Also Read: കൊല്ലത്ത് ഹണി ട്രാപ്പിൽ പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവർന്നു; ഒരു യുവതിയടക്കം നാലുപേർ പിടിയിൽ

മൂവരും സഞ്ചരിച്ച സ്കൂട്ടറിന് സമാന്തരമായെത്തിയ ചരക്ക് ലോറി തട്ടുകയും സിജി വലത്തോട്ട് വീഴുകയായിരുന്നു. ടയറിൽ കുടുങ്ങി വലിച്ചിഴച്ച സിജിയുടെ ദേഹത്ത് ലോറിയുടെ ടയർ കയറിയിറങ്ങി തൽക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം ആലുവയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം വെള്ളിയാഴ്ച ചെങ്ങമനാട് സെൻ്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ നടക്കും.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്: പശ്ചിമ ബംഗാൾ കാത്തിരിക്കുന്നത് ശക്തമായ ത്രികോണ മത്സരത്തിന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News