പ്രസവിച്ചു കിടന്ന യുവതിയെ സിറിഞ്ച് കുത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവിൻറെ സുഹൃത്ത് അറസ്റ്റിൽ

ആശുപത്രിയിൽ പ്രസവിച്ചു കിടന്ന യുവതിയെ സിറിഞ്ച് കുത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമം. നഴ്സിന്റെ വേഷത്തിലെത്തിയ സ്ത്രീയാണ് ഇഞ്ചക്ഷൻ നൽകിയത്. പത്തനംതിട്ട പരുമല സെൻറ് ഗ്രിഗോറിയസ് ആശുപത്രിയിലാണ് സംഭവം. സംഭവത്തിൽ യുവതിയുടെ ഭർത്താവിൻറെ സുഹൃത്തായ അനുഷ എന്ന സ്ത്രീ അറസ്റ്റിലായി.

also read: പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കുത്തിവെപ്പെടുത്ത 11 പേര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം

കായംകുളം പുല്ലുകുളങ്ങര സ്വദേശിയായ യുവതിയാണ് ആശുപത്രിയിൽ പ്രസവത്തിന് എത്തിയത്. ഒഴിഞ്ഞ സിറിഞ്ചിലൂടെ ഞരമ്പിലേക്ക് എയർ കടത്തി വിടുകയായിരുന്നു അനുഷ . ഇതേ തുടർന്ന് പ്രസവിച്ചു കിടന്ന സ്ത്രീയ്ക്ക് ഹൃദയാഘാതം ഉണ്ടായി. നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. അപരിചതയായ സ്ത്രീയെ നഴ്സിന്റെ വേഷത്തിൽ കണ്ട ആശുപത്രി അധികൃതർ യുവതിയെ പിടികൂടുകയായിരുന്നു.

also read: ബൈക്കപകടത്തിൽ എസ് എഫ് ഐ നേതാവ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News