നര്‍മ്മദാ നദിയുടെ മുകളിലൂടെ നടന്ന് സ്ത്രീ; ദേവിയെന്ന് ജനം

ഒരു സ്ത്രീ നര്‍മ്മദാ നദിയുടെ തീരത്തിന് സമീപത്തായി നടക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. തൊട്ട് പിന്നാലെ ഇവര്‍ ‘നര്‍മ്മദാ ദേവി’യുടെ അവതാരമാണെന്ന പ്രചാരണവും ഉണ്ടായിരുന്നു. എന്നാൽ താൻ നർമ്മദാ ദേവി ഒന്നുമല്ല, തനിക്ക് അത്ഭുത സിദ്ധികളില്ലെന്നും മറ്റുള്ളവരെപ്പോലെ ഒരു സാധാരണ സ്ത്രീ മാത്രമാണെന്നും താന്‍ നര്‍മ്മദാ നദിയെ പ്രദക്ഷിണം ചെയ്യുന്നതിനായി തീർത്ഥാടനത്തിലാണെന്നും പ്രദക്ഷിണത്തിന്‍റെ ഭാഗമായാണ് നദീതീരത്ത് വെള്ളത്തിലൂടെ നടന്നതെന്നും അവർ പറഞ്ഞു. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം.

Also Read:നാല് വയസ്സുകാരിയായ മകൾക്കൊപ്പം കിടക്കുമ്പോൾ ലൈംഗികാവശ്യം നിരസിച്ചു; ഭാര്യയെ അരുംകൊല ചെയ്ത് ഭർത്താവ്

ഇവര്‍ നദിയിലൂടെ നടക്കുമ്പോള്‍ നദിയുടെ കരയിലൂടെ സ്ത്രീകളും കുട്ടികളും അടങ്ങിയ വലിയൊരു ജനാവലി അവരെ പിന്തുടരുന്നത് വിഡിയോയിൽ കാണാം.
ഇവർക്ക് രോഗശാന്തിക്കുള്ള കഴിവുണ്ടെന്ന് പറഞ്ഞ് പ്രചാരണം കടുത്തതോടെ ആളുകളുടെ തിക്കും തിരക്കും കൂടി. നദിയിലൂടെ നടന്ന സ്ത്രീ, നര്‍മ്മദാ ദേവിയാണെന്ന അര്‍ത്ഥത്തില്‍ ഇവരെ ‘മാ നര്‍മ്മദാ’ എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് പ്രദേശവാസികള്‍ വീഡിയോകള്‍ പങ്കുവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News