സ്ത്രീയെ റോഡിലൂടെ വലിച്ചിഴച്ചു, ഓട്ടോ ഡ്രൈവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു

ഓട്ടോ ഡ്രൈവറുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന സ്ത്രീയെ റോഡിലൂടെ വലിച്ചിഴച്ചു. 200 മീറ്ററോളമാണ് സ്ത്രീയെ ഓട്ടോ വലിച്ചിഴച്ചത്.മഹാരാഷ്ട്രയിലെ കോലാപുരിൽ ജൂലൈ ആറിനായിരുന്നു സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോഴാണ് വിവരങ്ങള്‍ പുറത്തു വന്നത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയായ ഡ്രൈവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു.

Also Read: മണ്ണിടിഞ്ഞ് കിണറിനുള്ളില്‍ കുടുങ്ങിയ ആളെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

സ്ത്രീയെ വലിച്ചിഴയ്ക്കുന്നതു കണ്ട് ഒരു ബൈക്ക് യാത്രികന്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഡ്രൈവര്‍ നിര്‍ത്താതെ പോകുന്നതു ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഓട്ടോറിക്ഷയില്‍ സ്ത്രീയുടെ വസ്ത്രം കുടുങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞിട്ടും വാഹനം നിര്‍ത്താന്‍ ഡ്രൈവര്‍ തയാറായില്ല എന്നതാണ് സംശയത്തിനു കാരണമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News