ബെംഗളൂരുവില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

ബെംഗളൂരുവിലെ പിജി.ഹോസ്റ്റലില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കോറമംഗല വി.ആര്‍. ലേഔട്ടിലെ സ്വകാര്യഹോസ്റ്റലില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശി കൃതി കുമാരി(22) യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. കൃതികുമാരി നഗരത്തിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയാണ്.

ALSO READ:‘ഗംഗാവലി പുഴയുടെ മൺതിട്ടയിൽ അർജുന്റെ ലോറി’, സ്ഥിരീകരിച്ച് കർണാടക സർക്കാർ

രാത്രി ഹോസ്റ്റലില്‍ അതിക്രമിച്ച് കയറിയ അക്രമി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. ചൊവ്വാഴ്ച രാത്രി 11.10-നും 11.30-നും ഇടയിലാണ് സംഭവം നടന്നതെന്നും പൊലീസ് അറിയിച്ചു. ഹോസ്റ്റല്‍ കെട്ടിടത്തിലെ മൂന്നാംനിലയിലെ മുറിയ്ക്ക് സമീപമാണ് കൊലപാതകം നടന്നത്. യുവതിയെ പരിചയമുള്ളയാളാണ് കൃത്യത്തിന് പിന്നിലെന്ന് പൊലീസ് സംശയം. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ:‘ഇന്ന് എനിക്ക് സങ്കടമുള്ള ദിവസമാണ്’; രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ഡയറി കുറിപ്പ് പങ്കുവെച്ച് മന്ത്രി വി ശിവന്‍കുട്ടി

സംഭവസ്ഥലത്ത് കോറമംഗല പൊലീസും ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡിസിപി സാറാ ഫാത്തിമയും പരിശോധന നടത്തി. യുവതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നും കൊലപാതകിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും ഡി.സി.പി. പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News