ബംഗളൂരുരിൽ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്ത മലയാളി യുവതിക്കു നേരേ ലൈംഗികാതിക്രമ ശ്രമം. സംഭവത്തിൽ ബംഗളൂരു എസ്ആർ നഗർ സ്വദേശിയായ ബൈക്ക് ടാക്സി ഡ്രൈവർ കുരുവെട്ടപ്പ അറസ്റ്റിലായി. മണിപ്പുർ കലാപത്തിനെതിരായ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു യുവതി.
ഭാഗ്യം കൊണ്ടാണ് താൻ അക്രമിയിൽ നിന്ന് താൻ രക്ഷപ്പെട്ടതെന്നും ബൈക്കിൽ നിന്ന് ഇറങ്ങിയശേഷവും ഇയാൾ ഫോണിലൂടെയും വാട്സ്ആപ്പിലൂടെയും അശ്ലീല സന്ദേശങ്ങളയച്ചെന്നും
യുവതി മാധ്യമങ്ങളോടു പറഞ്ഞു. സംഭവത്തിൽ ഭയന്ന യുവതി വീടിന് 200 മീറ്റർ അകലെ ഇറങ്ങി രക്ഷപ്പെട്ടു.
ALSO READ: മണിപ്പൂരില്‍ ഇന്റർനെറ്റ് ഭാഗികമായി പുന:സ്ഥാപിക്കുവാൻ തീരുമാനം
പാനിക് ബട്ടൻ പോലുമില്ലാത്ത ടാക്സി ആപ്പാണ് റാപ്പിഡോയെന്നും ഇതിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്നും യുവതി പറഞ്ഞു.അതേസമയം സുഹൃത്തിന്റെ റാപ്പിഡോ അക്കൗണ്ട് ദുരുപയോഗം ചെയ്താണ് ഇയാൾ ഡ്രൈവറായി എത്തിയത്.
ALSO READ: മണിപ്പൂരിലെ സംഘർഷത്തിൽ മിസോറാമിൽ ഐക്യദാർഢ്യ റാലിയുമായി സംഘടനകൾ
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here