വീടുകള്‍ അടിച്ചുവാരി വൃത്തിയാക്കി, കോടികളുടെ ആസ്തി നേടി യുവതി

ഒരിക്കല്‍ വിഷാദത്തിന് അടിമയായിരുന്ന പെണ്‍കുട്ടി, ഇന്നവള്‍ ഇഷ്ടപ്പെട്ട ജോലി ചെയ്ത് കോടീശ്വരിയായി. പേര് ഔറി കനേനന്‍. വെറും 29 വയസുമാത്രമുള്ള ഔറി തന്റെ കഴിവില്‍ വിശ്വസിച്ചു. ഒപ്പം ഇഷ്ടമുള്ള തൊഴില്‍ വളരെ ഇഷ്ടത്തോടെ ചെയ്യാനും ആരംഭിച്ചു.

ലോട്ടറി അടിച്ചോ അല്ലെങ്കില്‍ പഠിച്ചു ജോലി നേടിയോ ഒന്നുമല്ല ഔറി കോടീശ്വരിയായിരിക്കുന്നത്. ടിക് ടോക്കില്‍ പത്തു ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട് ഔറിക്ക്. പക്ഷേ ഒരു സെലിബ്രിറ്റിയും കോടീശ്വരിയുമായി ഇന്ന് നിരവധി പേരുടെ ആരാധനയ്ക്ക് പാത്രമായി അവള്‍ മാറിയത് കഠിനാധ്വാനവും നല്ല മനസും കൊണ്ടുമാത്രമാണ്.

ALSO READ: ഇ-സ്കൂട്ടർ വാങ്ങണോ, പെട്ടന്ന് ആയിക്കോ, ആ ആനുകൂല്യവും ഒഴുവാക്കാനൊരുങ്ങി കേന്ദ്രം

മറ്റുള്ളവരുടെ വീടുകളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ചു കൊണ്ടാണ് അവള്‍ തന്റെ യാത്ര ആരംഭിച്ചത്. മാത്രമല്ല സ്വന്തം വീട് വൃത്തിയാക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ അവള്‍ സഹായിക്കാനും തുടങ്ങി. 2020ലെ കോവിഡ് കാലത്താണ് ഈ ജോലിയിലേക്ക് അവള്‍ ശ്രദ്ധ തിരിച്ചത്. വൃത്തിയുള്ള ചുറ്റുപാടുകളെ ഒരുപാട് ഇഷ്ടപ്പെടുന്ന അവള്‍ ആ ഇഷ്ടം തന്നെ തന്റെ വരുമാന മാര്‍ഗമാക്കാന്‍ തീരുമാനിച്ചു. ആദ്യം തന്റെ സഹായം ആവശ്യമുള്ളവരെയാണ് അവള്‍ പരിഗണിച്ചത്. വൃദ്ധര്‍, ശാരീരിക വൈകല്യമുള്ളവര്‍, മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ എന്നിവരെയാണ് അവള്‍ കൂടുതലും വീട് വൃത്തിയാക്കാന്‍ സഹായിച്ചത്. പിന്നീട് ഇത് കേട്ടറിഞ്ഞവര്‍ അവളെ തേടിയെത്തി. വീട് വൃത്തിയാക്കും, മാലിന്യങ്ങള്‍ ശേഖരിക്കും ഒപ്പം ഇന്റീരിയര്‍ ഡിസൈനിംഗും ചെയ്തു നല്‍കും. ശേഖരിക്കുന്ന മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരണവും നടത്തും. ഇതോടെ തന്റെ പ്രിയപ്പെട്ട ജോലി ചെയ്ത് അവള്‍ കോടീശ്വരിയായി തീര്‍ന്നു. അതും വെറും മൂന്നു വര്‍ഷങ്ങള്‍ കൊണ്ട്.

ALSO READ: വ്യാജ ആരോപണത്തിനെതിരെ ചോദ്യമുന്നയിച്ചതില്‍ പ്രകോപനം; കൈരളി ന്യൂസ് റിപ്പോര്‍ട്ടറോട് കയര്‍ത്ത് വി.ഡി സതീശന്‍

വൃത്തിയാക്കുക എന്നത് വളരെ രസകരമായ കാര്യമാണ്. ഏറ്റവും മികച്ച കാര്യം. അതിനെ ഞാന്‍ സത്യമായും സ്‌നേഹിക്കുന്നു. അതാണെനിക്ക് സംതൃപ്തി നല്‍കുന്നത്. സന്തോഷം, ആശ്വാസം- എന്റെ ജീവിതം പൂര്‍ണമാണെന്ന തോന്നലാണ് ഉള്ളത് എന്നാണ് അവളുടെ പ്രതികരണം.

കൗമാരപ്രായത്തില്‍ വിഷാദ രോഗിയായിരുന്ന ഔറി. അതിനാല്‍ തന്നെ താന്‍ ഇടപെഴകുന്ന മനുഷ്യരെ നന്നായി മനസിലാക്കാന്‍ കഴിയുമെന്ന് അവള്‍ പറയുന്നു. സഹായം ആവശ്യമുള്ളവരെ എനിക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയും ഒരു ചെലവും ഇല്ലാതെ അവരെ സഹായിക്കുന്നത് വളരെ നല്ല അനുഭവമാണ്. തന്റെ ഇഷ്ട ജോലിയുമായി ബന്ധപ്പെട്ട് ഫിന്‍ലന്റ് സ്വദേശിയായ അവള്‍ ഇപ്പോള്‍ യുകെ, യുഎസ്എ, സ്വിറ്റ്‌സര്‍ലന്റ് എന്നിവിടങ്ങളില്‍ വരെ വീടുകള്‍ക്ക് കിടിലന്‍ മേക്കോവറുകള്‍ നല്‍കിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News