ട്രെയിനില്‍ യാത്രചെയ്ത സ്ത്രീ തന്റെ ആടിനും ടിക്കറ്റെടുത്ത് മാതൃകയായി; സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം

ട്രെയിനില്‍ യാത്രചെയ്ത സ്ത്രീ തന്റെ ആടിനും ടിക്കറ്റെടുത്ത് മാതൃകയായി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. സ്ത്രീയ്ക്കൊപ്പം ആട് മാത്രമല്ല മറ്റൊരു വ്യക്തി കൂടി യാത്ര ചെയ്യുന്നുണ്ട്.

also read :വാളയാറിൽ 55 ലക്ഷവുമായി കോയമ്പത്തൂർ സ്വദേശികൾ പിടിയിൽ

സ്ത്രീയുടെ അടുത്തുവന്ന് ടിടിഇ സംസാരിക്കുന്നതും ടിക്കറ്റിനെക്കുറിച്ച് ചോദിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്. ചിരിച്ച് വളരെ ആത്മവിശ്വാസത്തോടെയാണ് സ്ത്രീയുടെ മറുപടി. തനിയ്ക്കു മാത്രമല്ല തന്റെ ആടിനും ടിക്കറ്റെടുത്തെന്നാണ് സ്ത്രീ വ്യക്തമാക്കുന്നത്. ഇതുകേട്ട് അടുത്തുനില്‍ക്കുന്നവരെല്ലാം ചിരിക്കുന്നതും കാണാം.

‘ഈ സ്ത്രീ തന്റെ ആടിനെയും ട്രെയിനിൽ കൊണ്ടുവന്നു. അതിനും അവർ ടിക്കറ്റ് എടുത്തിട്ടുണ്ട്. ടിക്കറ്റ് കളക്ടിങ് ഓഫീസർ ടിക്കറ്റിന് വേണ്ടി ചോദിക്കുമ്പോൾ തന്റെ സത്യസന്ധതയിൽ അവർക്കുള്ള അഭിമാനം നോക്കൂ’ എന്നാണ് വിഡിയോയ്ക്ക് ടിടിഇ കാപ്ഷന്‍ നൽകിയിരിക്കുന്നത്. ഇത്തരം വ്യക്തികള്‍ രാജ്യത്തിന്റെ അഭിമാനമെന്നും മറ്റും നിരവധി കമന്റുകളാണ് വീഡിയോയ്ക്ക്.

also read :താമരശ്ശേരി ലഹരി മാഫിയാ സംഘം അക്രമം: മൂന്നുപേര്‍ കൂടി പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration