യുവതിയുടെ മൃതദേഹം വീട്ടിലെ ഫ്രീസറില്‍ ; മഞ്ഞപ്പിത്തം ബാധിച്ചെന്ന് ഭര്‍ത്താവ്, കൊലപാതകമെന്ന് സഹോദരന്‍

വീട്ടിനകത്ത് മോര്‍ച്ചറി ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. മധ്യപ്രദേശില്‍ ആണ് സംഭവം. യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് ഭാര്യാസഹോദരന്‍ ആരോപിച്ചു. എന്നാല്‍ ഭാര്യ മഞ്ഞപിത്തം ബാധിച്ച് മരിച്ചതാണെന്നും മുംബൈയിലുള്ള മകന്‍ വരുന്നത് വരെ ഫ്രീസറില്‍ മൃതദേഹം സൂക്ഷിക്കുകയായിരുന്നു എന്നുമാണ് ഭര്‍ത്താവിന്റെ വാദം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
40 വയസുള്ള സുമിത്രിയുടെ മൃതദേഹമാണ് പൊലീസ് കണ്ടെടുത്തത്.

സുമിത്രിയുടെ സഹോദരന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ മോര്‍ച്ചറി ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ പൊലീസ് മൃതദേഹം കണ്ടെത്തിയത്. സുമിത്രിയെ ഭര്‍ത്താവ് ഭരത് മിശ്ര കൊലപ്പെടുത്തി എന്നതായിരുന്നു സഹോദരന്റെ പരാതി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി.
കൂടാതെ സഹോദരി മരിച്ച കാര്യം ഭരത് മിശ്ര അറിയിച്ചില്ലെന്നും സുമിത്രിയുടെ സഹോദരന്‍ അഭയ് തിവാരിയുടെ പരാതിയില്‍ പറയുന്നു.

also read; ഹൻസികയുടെ കാൽ തടവുന്ന രംഗം ചെയ്യാൻ തന്നെ അനുവദിച്ചില്ല; വിവാദ പരാമർശത്തിൽ നടൻ റോബോ ശങ്കർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News