‘മദ്യപിക്കാൻ വിളിച്ചു വരുത്തി യുവാവിനെ കൊലപ്പെടുത്തി’, ഭാര്യയുടെ കുടുംബാംഗങ്ങൾ പൊലീസ് പിടിയിൽ; കൃത്യം നടത്താൻ ഏൽപ്പിച്ചത് വാടക ഗുണ്ടകളെ

യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയുടെ കുടുംബാംഗങ്ങൾ പൊലീസ് പിടിയിൽ. യുപിയിലെ നോയിഡയിലാണ് സംഭവം. കുടുംബത്തെ എതിർത്ത് ഒളിച്ചോടി വിവാഹം കഴിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്. അഞ്ച് വര്ഷം മുൻപാണ് കൊല്ലപ്പെട്ട യുവാവിന്റെയും യുവതിയുടെയും വിവാഹം നടന്നത്.

ALSO READ: ‘ഗ്യാരന്റി എന്ന വാക്ക് ഒരു കോമഡി’ ‘ദില്ലിക്കും ജബൽപൂരിനും ശേഷം രാജ്കോട്ട് വിമാനത്താവളത്തിന്റേയും മേൽക്കൂര തകർന്നു’; മൂന്നും ഉദ്‌ഘാടനം ചെയ്‌തത്‌ പ്രധാനമന്ത്രി

വാടക കൊലയാളിയെ ഉപയോഗിച്ച് യുവാവിന്റെ കഴുത്തു ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്നും, കൊലയാളിക്ക് പണം നൽകാൻ കുടുംബം തങ്ങളുടെ സ്വർണാഭരണങ്ങൾ പണയം വെച്ചെന്നും സംഭവത്തിൽ പൊലീസ് കണ്ടെത്തി. ജൂൺ 16 നാണ്‌ യുവാവിന്റെ മൃതദേഹം കണ്ടെടുക്കുന്നത്.

ALSO READ: ‘ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന് വിഷം നൽകി യുവതി ആത്മഹത്യ ചെയ്‌തു’, അത്ഭുതകരമായി രക്ഷപ്പെട്ട് കുഞ്ഞ്; ഭർത്താവിനും അമ്മയ്‌ക്കുമെതിരെ കേസ്

സംഭവത്തിൽ പൊലീസ് യുവതിയുടെ അച്ഛനെ പിടികൂടിയിട്ടുണ്ട്. അതോടൊപ്പം തന്നെ യുവതിയുടെ അമ്മാവനെയും, രണ്ടു വാടക കൊലയാളികളെയും പൊലീസ് പിടികൂടി. എന്നാൽ കൊലപാതകത്തിൽ ഉൾപ്പെട്ട രണ്ടുപേർ ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം, ഒരു കഷ്ണം തുണി, കൊലപതാകം നടത്തിയ സമയത്ത് ഉപയോഗിച്ച കാർ എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News