ആകാശച്ചാട്ടത്തിനിടെ ആകാശനടത്തവും; ഈ ഇരുത്തിമൂന്ന്കാരി ചില്ലറക്കാരിയല്ല, വൈറലായി വീഡിയോ

സ്കൈ ഡൈവിങ് സാഹസിക സഞ്ചാരികള്‍ക്ക് എപ്പോഴും ആവേശമാണ്. മതിയായ സുരക്ഷ ഉറപ്പുവരുത്തിയും പ്രത്യേക ട്രെയ്‌നിങോട് കൂടെയുമാണ് സ്കൈ ഡൈവിങ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട വീഡിയോകളൊക്കെ സോഷ്യൽ മീഡിയയിൽ വളരെ വേഗം തന്നെ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ആകാശത്ത് വളരെ കൂളായി നടക്കുന്ന മജ കുസിന്‍സ്‌ക എന്ന 23കാരിയുടെ  വീഡിയോ ആണത്.

ALSO READ: ദുബായ് അമാനത് ഹോൾഡിംഗ്‌സ് ഡയറക്ടർ ബോർഡ് ചെയർമാനായി ഡോ.ഷംഷീർ വയലിലിനെ നിയമിച്ചു

കുറഞ്ഞ സമയം കൊണ്ട് നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ഏവർക്കും അത്ഭുതമായി മാറിയിരിക്കുകയാണ് ഈ ഇരുപത്തിമൂന്നുകാരിയുടെ പ്രകടനം. മുന്‍പ് താന്‍ ഒരു ജിംനാസ്റ്റിക്സ് ആയിരുന്നെന്നും അതുകൊണ്ട് കുറച്ച് വായുവില്‍ പരീക്ഷിക്കാമെന്ന് കരുതി എന്ന അടിക്കുറിപ്പോടെ മറ്റൊരു വീഡിയോ മജ കുസിന്‍സ്‌ക തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.  ഇന്‍സ്റ്റഗ്രാമിൽ ആകാശ പ്രകടനങ്ങളുടെയൊക്കെ വീഡിയോ മജ കുസിന്‍സ്‌ക പങ്കുവെയ്ക്കാറുണ്ട്. സ്കൈ ഡൈവിങ്ങിൽ പരിശീലനം നേടിയ ആളാണ് മജ.

ALSO READ: ഒരേ ഫ്രെയിമിൽ തമിഴകത്തിന്റെ സൂപ്പർ താരങ്ങൾ, കൂടെ വിജയകാന്തും; വൈറലായ ചിത്രത്തിന് ഓൾഡ് ഈസ് ഗോൾഡ് എന്ന് കമന്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News