വിധവയായ സ്ത്രീയെ പീഡിപ്പിച്ച് കൊന്ന കേസില്‍ മകനെതിരെ കോടതിയില്‍ നല്‍കിയ മൊഴിയില്‍ അമ്മ ഉറച്ചുനിന്നതോടെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. ത്രിപുരയിലാണ് സംഭവം. നമിത ദാസ് എന്ന സ്ത്രീയാണ് മകനും സുഹൃത്തിനുമെതിരെ മൊഴി നല്‍കിയത്. ചെയ്ത കുറ്റത്തിന് മകന് തൂക്കുകയര്‍ നല്‍കണമെന്ന് അവര്‍ കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു. ബലാത്സംഗക്കുറ്റം തെളിയിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് പ്രതികള്‍ക്ക് കോടതി ജീവപര്യന്തം തടവ് വിധിക്കുകയായിരുന്നു. സെപാഹിജാല ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.
also read- ഹൈക്കോടതിയില്‍ കൈഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം
2020 ല്‍ ബിഷാല്‍ഗഡ് മുനിസിപ്പല്‍ കൗണ്‍സിലില്‍ ശുചീകരണ തൊഴിലാളിയായ കൃഷ്ണ എന്ന 55കാരിയാണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. നമിതയുടെ മകന്‍ സുമന്‍ ദാസും സുഹൃത്ത് ചന്ദ്രന്‍ ദാസും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊന്ന ശേഷം മൃതദേഹം കിണറ്റിലെറിയുകയായിരുന്നു.
വിശദമായ അന്വേഷണത്തിനൊടുവിലാണ് പൊലീസിന് പ്രതികളെ കണ്ടെത്താനായത്. വിശദമായ ചോദ്യം ചെയ്യലില്‍ മൃതദേഹം കിണറ്റിലെറിഞ്ഞ വിവരം പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തി. ഒരാഴ്ചയ്ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്താന്‍ പൊലീസിന് സാധിച്ചത്.
അതുകൊണ്ട് തന്നെ ബലാത്സംഗം നടന്നുവെന്ന് തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.
also read- ഹരീഷ് സാല്‍വെ വിവാഹിതനായി; ചടങ്ങിൽ നിത അംബാനി,ലളിത് മോദി, ഉജ്ജ്വല റാവത്ത് തുടങ്ങിയ പ്രമുഖരും
കൃഷ്ണയുടെ മരുമകളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. നമിത ഉള്‍പ്പെടെ ഇരുപത്തിയഞ്ചോളം പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here