സുഹൃത്തിന്റെ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പോക്‌സോ കേസില്‍ ദില്ലി ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പോക്‌സോ കേസില്‍ ദില്ലി ദില്ലി ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ചൈല്‍ഡ് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രേമോദയ് ഖന്നയാണ് അറസ്റ്റിലായത്. സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്നാണ് കേസ്. ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് പൊലീസ് നടപടി.

also read- മണിപ്പൂര്‍ കലാപം; ദുരിതാശ്വാസ ക്യാമ്പുകളിലെ കാഴ്ചകള്‍ ഞെട്ടിക്കുന്നത്; സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് സീതാറാം യെച്ചൂരി

2020 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് സംഭവം. പ്രേമോദയ് ഖന്ന പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചതായാണ് കേസ്. പീഡനത്തില്‍ ഗര്‍ഭിണിയായ തന്നെ പ്രതിയുടെ ഭാര്യ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം ചെയ്യിച്ചെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.

also read- ‘ഒരു വക്കീലും ഇങ്ങനെ കേസുവാദിച്ച് സ്വയം തോൽപ്പിച്ചിട്ടുണ്ടാവില്ല’ ,മാസപ്പടി വിവാദത്തിനു തിരശീല വീണു; മാത്യു കുഴൽനാടനെതിരെ വിമർശനവുമായി തോമസ് ഐസക്

പെണ്‍കുട്ടിയുടെ മരിച്ചു പോയ പിതാവ് പ്രതിയുടെ സുഹൃത്ത് ആയിരുന്നു. പിതാവിന്റെ മരണ ശേഷമാണ് പെണ്‍കുട്ടി പ്രതിക്കും കുടുംബത്തിനുമൊപ്പം താമസം ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News