സ്ത്രീകൾക്കും കുട്ടികൾക്കും സ്റ്റേഷൻ ഹൗസ് ഓഫീസറോട് കാര്യങ്ങൾ വിശദീകരിക്കാം; സൗകര്യമൊരുക്കി പോൽ ആപ്പ്

പൊലീസ് സ്റ്റേഷനിൽ പോകാതെ തന്നെ സ്റ്റേഷൻ ഹൗസ് ഓഫീസറെ നേരിട്ടു പോയി കണ്ട് കാര്യങ്ങൾ വിശദീകരിക്കാൻ സ്ത്രീകൾക്കും കുട്ടികൾക്കും സൗകര്യം ഒരുക്കി പോൽ ആപ്പ്. പോൽ ആപ്പിലൂടെ രജിസ്റ്റർ ചെയ്താൽ കൂടിക്കാഴ്ചക്കുള്ള തീയതി, സമയം എന്നിങ്ങനെയുള്ള വിവരങ്ങൾ എസ്എംഎസ് വഴി യഥാസമയം ഉപയോക്താവിനെ അറിയിക്കുന്നതാണ്. കേരള പൊലീസിന്റെ ഫേസ്ബുക് പേജിലൂടെ ഇതിന്റെ വീഡിയോ പങ്കുവെച്ചു.

ALSO READ:ആലുവ പീഡനം; പ്രതിക്കെതിരെ പോസ്കോ കുറ്റം

കേരളാപൊലീസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ പോൽ – ആപ്പ് ഉപയോഗിച്ച് പരാതി നൽകാനുള്ള സംവിധാനത്തെക്കുറിച്ച് വിശദീകരിച്ചുകഴിഞ്ഞു. എന്നാൽ, സ്റ്റേഷൻ ഹൗസ് ഓഫീസറെ നേരിട്ടു പോയി കണ്ട് കാര്യങ്ങൾ വിശദീകരിക്കണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അതിനായി പോൽ – ആപ്പ് വഴി സമയം നിശ്ചയിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
എങ്ങനെ എന്നല്ലേ ? സംഗതി വളരെ എളുപ്പമാണ്.
അതിനായി പോൽ ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക. തുടർന്നുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയാൽ പോൽ – ആപ്പിലെ Personal services എന്ന വിഭാഗത്തിലെ ” Appointment for Women & Child ” എന്ന ഓപ്ഷനിലൂടെ ഈ സേവനം ഉപയോഗപ്പെടുത്താം. പേര്, സന്ദർശനത്തിന്റെ ലക്ഷ്യം, പോലീസ് സ്റ്റേഷന്റെ പേര് , ജില്ല തുടങ്ങിയ അടിസ്ഥാനവിവരങ്ങൾ നൽകി ഈ സേവനം വിനിയോഗിക്കാം.
ചുരുക്കത്തിൽ, സ്റ്റേഷൻ ഹൗസ് ഓഫീസറെ നേരിട്ട് കാണുന്നതിന് സൗകര്യപ്രദമായ രീതിയിൽ തീയതിയും സമയവും ഇതിലൂടെ ഉറപ്പിക്കാൻ സ്ത്രീകൾക്കും കുട്ടികൾക്കും കഴിയും.
സ്റ്റേഷൻ ഹൗസ് ഓഫീസർക്കും ഉപയോക്താവിനും മീറ്റിംഗ് സമയം പുനഃക്രമീകരിക്കാനുള്ള സൗകര്യവുമുണ്ട്. കൂടിക്കാഴ്ചക്കുള്ള തീയതി, സമയം എന്നിങ്ങനെയുള്ള വിവരങ്ങൾ എസ്എംഎസ് വഴി യഥാസമയം ഉപയോക്താവിനെ അറിയിക്കുന്നതാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News