സ്ത്രീവിരുദ്ധത അലങ്കാരമായി ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണ് കോട്ടയത്തെ കോണ്‍ഗ്രസ് തമ്പ്രാക്കന്മാരെന്ന് മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഡോ. ജെസ്സിമോള്‍ മാത്യൂ. പ്രതിഷേധ പ്ലക്കാര്‍ഡുമായി കോട്ടയം പ്രസ് ക്ലബില്‍ എത്തിയ ജെസ്സിമോള്‍ നേതൃത്വത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് വാര്‍ത്താസമ്മേളനത്തില്‍ നടത്തിയത്.
ഏറ്റുമാനൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് സമയത്ത് തന്നോട് അപമര്യാദയായി പി വി ജോയിയെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വി ഡി സതീശനും ചേര്‍ന്ന് മണ്ഡലംപ്രസിഡന്റാക്കിയെന്ന് ജെസ്സിമോള്‍ പറഞ്ഞു. എന്ത് വൃത്തികേട് ചെയ്താലും തിരുവഞ്ചൂരിനെ പിടിച്ചാല്‍ എന്തും നടക്കുമെന്ന സന്ദേശമാണോ കോണ്‍ഗ്രസ് നല്‍കുന്നതെന്നും അവര്‍ ചോദിച്ചു.
Also Read: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; അക്രമികളും സുരക്ഷാസേനയും തമ്മില്‍ വെടിവയ്പ്പ്
ജോയിയെ പ്രസിഡന്റാക്കാനുള്ള നീക്കം ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ തിരുവഞ്ചൂരിനെ ഭര്‍ത്താവ് പോയി കണ്ടിരുന്നു. ലോക്കല്‍ പരാതികള്‍ ഒന്നും നോക്കലല്ല തന്റെ പണിയെന്നായിരുന്നു മറുപടി. പിന്നീട് ഞാന്‍ വിളിച്ചപ്പോള്‍ പരാതി ഗൗരവമായി പരിഗണിച്ചിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. അച്ചടക്ക സമിതി അധ്യക്ഷന്റെ വിശ്വാസ്യത ഇതാണോ. തന്റെ സമ്മതിദായകരെയും ഇങ്ങനെയാണോ അദ്ദേഹം സേവിക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനെയും ഇക്കാര്യം പറയാന്‍ വിളിച്ചിരുന്നെങ്കിലും സംസാരിക്കാന്‍പോലും തയ്യാറായില്ല. തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെകുറിച്ച് ഡിസിസി പ്രസിഡന്റിനെയും അറിയിച്ചിരുന്നെങ്കിലും അന്വേഷണം നടത്താനോ സംഭവം ഉണ്ടായോ എന്ന് തിരക്കാന്‍പോലും തയ്യാറായില്ല. എന്ത് സന്ദേശമാണ് സ്ത്രീകള്‍ക്ക് ഇവര്‍ നല്‍കുന്നത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ നഗരസഭയിലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായ തനിക്കെതിരെ ജോയി പ്രവര്‍ത്തിച്ചിരുന്നു. അന്ന് നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ജെസ്സിമോള്‍ മാത്യൂ പറഞ്ഞു.
ആരോപണത്തെ കുറിച്ച് തിരുവഞ്ചൂരിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും മറുപടി പറയാന്‍ അദ്ദേഹം തയ്യാറായില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here