ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം; കൊല്ലത്ത് വീട്ടമ്മയില്‍ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്ത യുവതി പിടിയില്‍

ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി വീട്ടമ്മയില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും 34 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ യുവതി പിടിയില്‍. ചവറ, മുകുന്ദപുരം മേനാമ്പള്ളി സരിത ഭവനില്‍ സരിത(39)യെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്.

സരിതയുടെ പേരില്‍ മത്സ്യബന്ധന ബോട്ട് ഉണ്ടെന്നും അതില്‍ പങ്കാളിയാക്കാമെന്നും വാഗ്ദാനം നല്‍കി പലപ്പോഴായി 34,70,000 രൂപയാണ് തട്ടിയെടുത്തത്. ചവറ മേനാമ്പള്ളി സ്വദേശിനിയായ വീട്ടമ്മയേയും ഭര്‍ത്താവിനെയുമാണ് ഇവര്‍ കബളിപ്പിച്ച് പണം തട്ടിയത്.

പോലീസിന്റെ അന്വേഷണത്തില്‍ സരിത സ്ഥിരം തട്ടിപ്പുകാരിയാണെന്നും ഒട്ടേറെ ആളുകളെ വഞ്ചിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുള്ളതായും കണ്ടെത്തി. കരുനാഗപ്പള്ളി എ.സി.പി. വി.എസ്.പ്രദീപ്കുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.

Also Read : ഓണ്‍ലൈന്‍ ലോട്ടറി വഴി 3.55 ലക്ഷം രൂപം നേടി, തുടര്‍ന്ന് ആക്രമണവും ഭീഷണിയും; ഒടുവില്‍ യുവാവ് ആത്മഹത്യ ചെയ്തു

സൂപ്പര്‍മാര്‍ക്കറ്റ് ബിസിനസില്‍ പങ്കാളിയാക്കാമെന്നും ലാഭവിഹിതം വാങ്ങിനല്‍കാമെന്നും ഇവര്‍ പരാതിക്കാരോട് പറഞ്ഞിരുന്നു. എന്നാല്‍ പണം നല്‍കിയിട്ടും വാഗ്ദാനംചെയ്ത ലാഭവിഹിതം ഇവര്‍ പരാതിക്കാര്‍ക്ക് നല്‍കിയില്ല.

പണം തിരികെ ചോദിക്കാനായി സരിതയുടെ വീട്ടില്‍ച്ചെന്ന വീട്ടമ്മയേയും ഭര്‍ത്താവിനെയും സരിതയും ഭര്‍ത്താവും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇവര്‍ ചവറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News