പൊലീസ് സ്റ്റേഷനിൽ അക്രമം അഴിച്ചുവിട്ടു, പൊലീസുകാരെ മർദിച്ചു, ഇരുപതുകാരി അറസ്റ്റിൽ

പൊലീസ് സ്റ്റേഷനിൽ അക്രമസ്വഭാവം കാണിക്കുകയും പൊലീസുകാരെ മർദിക്കുകയും ചെയ്ത യുവതി അറസ്റ്റിൽ. ഇടക്കൊച്ചി സ്വദേശിനിയായ, ഇരുപത് വയസുകാരി അഞ്ജലി ശർമ്മയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ALSO READ: കൂടുതൽ തെളിവെടുപ്പ് ആവശ്യം; സിദ്ദിഖ് കൊലപാതകക്കേസിൽ പ്രതികളെ കസ്റ്റഡിയിലെടുക്കാൻ പൊലീസ്

ബുധനാഴ്ച വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം. മട്ടാഞ്ചേരി സ്വദേശിനിയും മൂന്ന് കുട്ടികളുടെ മാതാവുമായ ഒരു യുവതിയെ കാണാനില്ലെന്ന് ഭർത്താവ് മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ നൽകിയിരുന്നു. പരാതിയിൽ അന്വേഷണം ആരംഭിച്ച മട്ടാഞ്ചേരി പൊലീസിന് ഈ യുവതി എളമക്കരയിൽ അഞ്ജലി ശർമയോടൊപ്പമുണ്ടെന്ന് വിവരം ലഭിക്കുകയും, പൊലീസ് അവിടമെത്തി സ്ത്രീയെ കൊണ്ടുവരികയും ചെയ്തു. തുടർന്ന് പരാതി നൽകിയ ഭർത്താവിനെ വിളിച്ച് നടപടിക്രമങ്ങൾ ആരംഭിച്ചു.

ALSO READ: പരീക്ഷ എഴുതാതെയും ബിരുദ സർട്ടിഫിക്കറ്റ്, ഏതെടുത്താലും 80,000 രൂപ: കൈരളി ന്യസ് എക്സ്ക്ലൂസീവ്

ഇതിനിടെയാണ് അഞ്ജലി ശർമ്മ പൊലീസ് സ്റ്റേഷനിലെത്തി അക്രമം അഴിച്ചുവിട്ടത്. കാണാതായ യുവതിയുടെ ഭർത്താവിനെ ആക്രമിച്ച അഞ്ജലി പിടിച്ചുമാറ്റാൻ വന്ന പോലീസുകാരെയും ആക്രമിച്ചു. തുടർന്ന് പൊലീസ് അഞ്ജലിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മട്ടാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News