പൂച്ചട്ടി മോഷ്ടിക്കാനെത്തിയത് ബിഎംഡബ്ല്യുവിൽ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

Trending video

ഒരു മോഷണ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ഇപ്പോൾ ട്രെൻഡിങ്. ആഡംബര വാഹനമായ ബിഎംഡബ്ല്യുവിൽ എത്തിയ യുവതി പൂച്ചട്ടി മോഷ്ടിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. നോയിഡയിലെ സെക്ടർ 18ലുള്ള റെസിഡൻഷ്യൽ സൊസൈറ്റിയിലാണ് സംഭവം. മാധ്യമപ്രവർത്തകനായ സച്ചിൻ ഗുപ്തയാണ് വീഡിയോ എക്സിൽ പങ്കുവെച്ചിരിക്കുന്നത്.

ഒക്ടോബർ 25ന് അർധരാത്രിയിലാണ് സംഭവം നടക്കുന്നത്. സ്വകാര്യ സ്ഥാപനത്തിന്റെ പുറത്ത് വെച്ചിരിക്കുന്ന പൂച്ചട്ടി കാറിലെത്തിയ യുവതി മോഷ്ടിക്കുകയാണ്. കെട്ടിടത്തിനു സമീപം തന്റെ ആഡംബരവാഹനത്തിലെത്തിയ യുവതി പുറത്തിറങ്ങി പൂച്ചട്ടി എടുത്ത് കാറിൽ വെക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.

Also Read: ലോകത്തിലെ ഏറ്റവും ഭാരമേറിയ പൂച്ച വിട പറഞ്ഞു

യുവതിക്കൊപ്പം മറ്റാരാളും കാറിലുണ്ടായിരുന്നു. ഇതും ദൃശ്യത്തിൽ കാണാൻ സാധിക്കും. ഇയാളാണ് യുവതിക്ക് കാറിന്റെ ഡോറ് തുറന്നു നൽകുന്നത്. വീഡിയോയ്ക്കടിയിൽ രോഷം പ്രകടിപ്പിക്കുന്ന നിരവധി കമന്റുകളാണെത്തുന്നത്.
Also Read: സായി പല്ലവിക്കെതിരെ സംഘപരിവാർ സൈബറാക്രമണം; പുരാണ വേഷങ്ങളിൽ അഭിനയിപ്പിക്കരുതെന്നും ആവശ്യം

കഴിഞ്ഞ വർഷം, ജി20യുടെ ഭാഗമായി ഡൽഹിയിൽ സ്ഥാപിച്ചിരുന്ന പൂച്ചട്ടികൾ മോഷ്ടിക്കപ്പെട്ടിരുന്നുതും വലിയ വാർത്തയായിരുന്നു. രണ്ടു പേർ പൂച്ചട്ടി മോഷ്ടിക്കുന്നതിൻ്റെ വീഡിയോയും അന്ന് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News