പൂജയ്ക്കിടെ ബലാത്സംഗത്തിന് ശ്രമം; മന്ത്രവാദിയുടെ ജനനേന്ദ്രിയം അറുത്ത് യുവതി

ബലാത്സംഗത്തിന് ശ്രമിച്ച മന്ത്രവാദിയുടെ ജനനേന്ദ്രിയം അറുത്ത് യുവതി. കഴിഞ്ഞ ദിവസം അസമിലെ മൊറിഗാവോണ്‍ ജില്ലയിലെ ബോരാലിമാരിയിലാണ് സംഭവം നടന്നത്. ദാരംഗ് സ്വദേശിയായ ഉസ്മാന്‍ അലി എന്ന ആളുടെ ജനനേന്ദ്രിയമാണ് യുവതി ഛേദിച്ചത്. ഗുരുതരമായി പരുക്കേറ്റ ഉസ്മാന്‍ അലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൂജകളിലൂടെ രോഗശാന്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഇയാള്‍ യുവതിയെ സമീപിച്ചിരുന്നു. മന്ത്രവാദിയുടെ വാക്കുകള്‍ വിശ്വസിച്ച യുവതി വീട്ടില്‍ പൂജയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ ചെയ്തു. പൂജ നടക്കുന്നതിനിടെ ഇയാള്‍ യുവതിയെ കടന്നുപിടിക്കുകയും ബലാത്സംഗത്തിന് ശ്രമിക്കുകയും ചെയ്തു. ഇതിനിടെയാണ് യുവതി കൈയില്‍ കിട്ടിയ കത്തി ഉപയോഗിച്ച് ഉസ്മാന്‍ അലിയുടെ ജനനേന്ദ്രിയം അറുത്തത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉസ്മാന്‍ അലിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ഉസ്മാന്‍ അലിയെ ഗുവാഹത്തിയിലേക്ക് മാറ്റും. ആത്മരക്ഷാര്‍ത്ഥമാണ് യുവതി മന്ത്രവാദിയെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here