നൗഷാദ് തിരോധാന കേസ്; പൊലീസ് നടത്തിയത് ജാഗ്രതയോട് കൂടിയ ഇടപെടലെന്ന് പി സതീദേവി

നൗഷാദ് തിരോധാന കേസില്‍ പൊലീസ് നടത്തിയത് മികച്ച ഇടപെടലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. തിരോധാന കേസ് അന്വേഷിക്കുന്നതിനിടയിലാണ് നൗഷാദിനെ പൊലീസ് കണ്ടെത്തിയത്. പൊലീസ് ജാഗ്രത കാട്ടിയെന്നും അതുകൊണ്ടാണ് നൗഷാദിനെ വേഗത്തില്‍ കണ്ടെത്താനായതെന്നും പി സതീദേവി പറഞ്ഞു.

Also read- ‘ആലുവയിലെ കൊലപാതകത്തില്‍ പ്രതിക്ക് വേണ്ടി വാദിക്കില്ല; വധശിക്ഷ വാങ്ങിക്കൊടുക്കാന്‍ പോരാടും’: അഡ്വ ബി എ ആളൂര്‍

അഫ്‌സാനയ്ക്ക് മര്‍ദനമേറ്റിട്ടുണ്ടെന്നാണ് വാര്‍ത്തകളിലൂടെ അറിഞ്ഞത്. മുഖ്യമന്ത്രിക്കടക്കം പരാതി ലഭിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. എന്നാല്‍ വനിതാ കമ്മീഷന് മുന്‍പാകെ അങ്ങനെ ഒരു പരാതി ലഭിച്ചിട്ടില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

Also read- ‘കൊല്ലണമെന്ന ഉദ്ദേശത്തോടെ പ്രതി കുത്തി’; ഡോക്ടർ വന്ദനാദാസ് കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ചു

ആലുവയില്‍ അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ ജാഗ്രത സമിതി ശക്തിപ്പെടുത്തുമെന്നും പി സതീദേവി പറഞ്ഞു. വിപുലമായ ക്യാംപയിന്‍ കമ്മീഷന്‍ നടത്തും. പൊലീസിനെ കൂടി ചേര്‍ത്ത് ക്യാംപയിന്‍ സംഘടിപ്പിക്കാനാണ് തീരുമാനം. അതിഥി തൊഴിലാളികള്‍ ഉള്ള സ്ഥലത്ത് കൂടുതല്‍ ജാഗ്രത നല്‍കിയുള്ള പരിപാടിയാകും സംഘടിപ്പിക്കുക. തീരദേശ, ആദിവാസി മേഖലയിലും ക്യാംപയിന്‍ നടത്തും. ലഹരി ഉപയോഗം, പ്രണയ പക ഉള്‍പ്പടെ വിഷയങ്ങള്‍ക്ക് പരിഹാരമാണ് ലക്ഷ്യമെന്നും പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News