പന്തീരാങ്കാവ് ഗാർഹിക പീഡനം; മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീ ദേവി

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീ ദേവി. പ്രതികൾക്ക് മാധ്യമങ്ങൾ ഇടം നൽകുകയാണെന്നും സതീ ദേവി വിമർശിച്ചു. പ്രതികൾ പറയുന്നത് മാധ്യമങ്ങൾ പർവതീകരിച്ച് കാണിക്കുന്നു. ഇത് അതിജീവിതയ്ക്ക് പ്രയാസം ഉണ്ടാക്കുന്നു. അതീജീവിതകൾക്ക് സംരക്ഷണം നൽകുകയാണ് വേണ്ടത്. അതിന് വേണ്ട നിയമങ്ങൾ രാജ്യത്ത് നിലവിലുണ്ട്. അതിജീവിതയെ മാനസികമായി തകർക്കാൻ അനുവദിക്കില്ല. മാധ്യമങ്ങൾ ഇക്കാര്യത്തിൽ സ്വയം ചിന്തിക്കണമെന്നും സതീ ദേവി പറഞ്ഞു.

Also Read: പമ്പയിൽ പിരിവ് വിവാദം; ഭക്തരെ ഇളക്കിവിട്ട് ബിജെപി നേതാക്കൾ പ്രശ്നമുണ്ടാക്കിയതായി കരാറുകാരൻ

അതേസമയം, കേസിൽ കൂട്ടുപ്രതി രാജേഷിനെ കോടതിയിൽ ഹാജരാക്കി. ഒളിച്ചു കടത്താൻ സഹായിച്ചതിന് ഐപിസി 212 വകുപ്പ് ചുമത്തി. രാഹുലിനെ കണ്ടെത്താനുള്ള നടപടി ആരംഭിച്ചുവെന്ന് എസിപി സാജു പി അബ്രഹാം അറിയിച്ചു. ബ്ലൂ കോർണർ നോട്ടീസിൽ റിപ്പോർട്ട് കിട്ടിയാൽ യെല്ലോ കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിയെ ബാംഗ്ളൂരിലെത്തിക്കാൻ സഹായിച്ചയാളാണ് രാജേഷ്. രാഹുല്‍ സിംഗപ്പുര്‍ വഴി ജര്‍മനിയില്‍ എത്തി എന്ന് രാജേഷ് പൊലീസിനോട് വെളിപ്പെടുത്തി.

Also Read: മോദിയുടെ വിദ്വേഷ പ്രസംഗം; ദില്ലി പൊലീസിനോട് നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നൽകി കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News