പ്രജ്വല്‍ രേവണ്ണയ്ക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതിയില്‍ ഇടപെട്ട് വനിതാ കമ്മിഷന്‍; 3 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം

കര്‍ണാടകയിലെ ഹസനിലെ ജനതാദള്‍ സ്ഥാനാര്‍ത്ഥിയും എച് ഡി ദേവഗൗഡയുടെ ചെറുമകനുമായ പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ ഇടപെട്ട് ദേശീയ വനിതാ കമ്മീഷന്‍. കര്‍ണാടക ഡിജിപിക്ക് നോട്ടീസ് അയച്ചു. 3 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

അതേസമയം സംഭവത്തില്‍ പ്രജ്വലിനെ സസ്പെന്‍ഡ് ചെയ്യുമെന്ന് ജനതാദള്‍ (എസ്) കര്‍ണാടക അധ്യക്ഷന്‍ കുമാരസ്വാമി അറിയിച്ചു. ഇന്ന് നടക്കാനിരിക്കുന്ന സംസ്ഥാന നിര്‍വാഹക സമിതിക്ക് ശേഷമാകും പ്രഖ്യാപനം.

Also Read : ലൈംഗികാതിക്രമ പരാതി; പ്രജ്വൽ രേവണ്ണയെ സസ്‌പെൻഡ് ചെയ്ത് ജെഡിഎസ്

അനവധി സ്ത്രീകളുള്‍പ്പെട്ട അശ്ലീല വീഡിയോ പുറത്തുവന്ന ശേഷം പ്രജ്വലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി എംഎല്‍എമാരായ ശരണ ഗൗഡ കണ്ടക്കൂര്‍, സമൃദ്ധി വി.മഞ്ജുനാഥ് എന്നിവര്‍ രംഗത്തുവന്നിരുന്നു. എംപി കൂടിയായ പ്രജ്വലിന്റെ പിതാവ് എന്നാല്‍ ഇത് 5 വര്‍ഷം മുന്‍പുള്ള വീഡിയോ ആണെന്ന വിചിത്ര വാദം ഉന്നയിക്കുകയായിരുന്നു.

ഭാര്യയുടെ ബന്ധു കൂടിയായ സ്ത്രീയുടെ പരാതിയിന്മേല്‍ പിതാവ് രേവണ്ണയ്ക്കെതിരെയും ലൈംഗികാതിക്രമകേസ് നിലനില്‍ക്കുന്നുണ്ട്. ഹാസനില്‍ രണ്ടാം ഘട്ട പോളിങ്ങില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്ന ശേഷം പ്രജ്വല്‍ ജര്‍മനിയിലേക്ക് കടന്നതായാണ് വിവരം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ എന്‍ഡിഎ സഖ്യത്തോടൊപ്പം ചേര്‍ന്നെങ്കിലും വിഷയത്തില്‍ ബിജെപി നേതാക്കള്‍ മൗനം പാലിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News