വിവാഹമോചിതയായി, ഫോട്ടോഷൂട്ടിന്റെ പണം തിരികെ ചോദിച്ച് യുവതി, തരില്ലെന്ന് ഫോട്ടോഗ്രാഫർ

വിവാഹ ഫോട്ടോഷൂട്ടും അതിലെ വെറൈറ്റി പരീക്ഷണങ്ങളുമെല്ലാം നാം ദിവസേനെ കാണാറുണ്ട്. ജീവിതത്തിലെ പ്രധാന നിമിഷങ്ങൾ പകർത്തി അവ എന്നെന്നും സൂക്ഷിക്കാനും ഓർമിക്കാനുമായാണ് വധൂവരന്മാർ പ്രീവെഡ്‌ഡിങ് ഷൂട്ട് മുതൽ നടത്തിത്തുടങ്ങുന്നത്. എന്നാൽ ഇനി പറയാൻ പോകുന്നത് വ്യത്യസ്തമായൊരു സംഭവത്തെപ്പറ്റിയാണ്. ഒരു യുവതി തന്റെ ഫോട്ടോഗ്രാഫർക്ക് അയച്ച സന്ദേശമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ഫോട്ടോഷൂട്ടിനായി ചെലവഴിച്ച പണം തിരികെ ചോദിച്ചുകൊണ്ടുള്ളതാണ് യുവതിയുടെ സന്ദേശം. ‘ലാന്‍സ് റോമിയോ ഫോട്ടോഗ്രഫി’ എന്ന പേജ് ട്വിറ്ററിലാണ് ചാറ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചിട്ടുള്ളത്. തന്നെ ഓര്‍മയുണ്ടാകാന്‍ സാധ്യത ഇല്ലെന്നും 2019-ല്‍ ഡര്‍ബനില്‍ നടന്ന വിവാഹ ഫോട്ടോഷൂട്ടിലെ വധുവായിരുന്നു താനെന്നും വ്യക്തമാക്കിയാണ് യുവതി സംഭാഷണം ആരംഭിക്കുന്നത്.


“നിങ്ങൾ ഇപ്പോഴും എന്നെ ഓർക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല, 2019-ൽ ഡർബനിൽ നടന്ന എന്റെ വിവാഹത്തിൽ നിങ്ങൾ എനിക്കായി ഫോട്ടോ ഷൂട്ട് നടത്തി” എന്ന് യുവതി സന്ദേശമയച്ചു. ഇപ്പോൾ താൻ വിവാഹമോചിതയാണെന്നും തനിക്കും മുൻ ഭർത്താവിനും ഇനി അവ ആവശ്യമില്ലെന്നും യുവതി കൂട്ടിച്ചേർത്തു. വിവാഹമോചനം നേടിയതിനാൽ പഴയ ചിത്രങ്ങള്‍ ഇനി ആവശ്യമില്ലെന്നും അന്ന് നല്‍കിയ പണം തിരികെ നല്‍കണം എന്നുമെല്ലാമാണ് ഇവര്‍ ചാറ്റില്‍ പറഞ്ഞിരിക്കുന്നത്. തമാശ പറയുകയല്ലേ എന്ന് ഫോട്ടോഗ്രാഫര്‍ അവരോട് തിരിച്ചുചോദിക്കുന്നുണ്ട്. താന്‍ കാര്യമായാണ് സംസാരിക്കുന്നതെന്നും തമാശയല്ലെന്നും ഇതിന് യുവതി മറുപടി നല്‍കുന്നു.

എന്നാല്‍ പണം തിരികെ നല്‍കില്ലെന്ന് ഫോട്ടോഗ്രാഫര്‍ ഇവരെ അറിയിച്ചു. നാല് വര്‍ഷം മുമ്പാണ് ഫോട്ടോ എടുത്തതെന്നും അന്ന് താന്‍ ചെയ്ത ജോലിക്കുള്ള പണമാണതെന്നും അതെങ്ങനെ തിരിച്ചു നല്‍കും എന്നുമായിരുന്നു ഫോട്ടോഗ്രാഫറുടെ ചോദ്യം. പണം തിരികെ നൽകാൻ വിസമ്മതിച്ചതോടെ ഫോട്ടോഗ്രാഫർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യുവതി അറിയിച്ചു.

also read: പശുവിനെ കുറിച്ച് ഒരു ഉപന്യാസം എഴുതാന്‍ അധ്യാപകന്‍, കിടിലന്‍ ഉത്തരം എഴുതി വിദ്യാര്‍ത്ഥി, വൈറലായി വീഡിയോ

പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ നേരിട്ട് കാണാന്‍ യുവതി അഭ്യര്‍ഥിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് നിരാകരിച്ച ഫോട്ടോഗ്രാഫര്‍ അഭിഭാഷകനോട് തന്നെ ബന്ധപ്പെടാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. ഇതിനു പിന്നാലെ ഫോട്ടോഗ്രാഫർ സംഭവത്തെക്കുറിച്ച് വിവരിക്കാൻ സാമൂഹ്യമാധ്യമത്തിലെത്തി. യുവതിയുടെ മുൻ ഭർത്താവ് തന്റെ അടുത്ത് എത്തുകയും യുവതിയുടെ പെരുമാറ്റത്തിന് ക്ഷമ ചോദിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News