ടോറസ് ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടം; ബസ് യാത്രക്കാരി മരിച്ചു, നിരവധി പേർക്ക് പരുക്ക്

accident

എറണാകുളം കാക്കനാട് ടോറസ് ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് യാത്രക്കാരി മരിച്ചു.ആലുവ കുട്ടമശ്ശേരി സ്വദേശിനി നസീറയാണ് മരിച്ചത്. വള്ളത്തോൾ ജംഗ്ഷനിൽ നിന്ന് ബസ് യു ട്ടേൺ എടുക്കുന്നതിനിടെ ടോറസ് ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു.

കാക്കനാട് സീപോർട്ട് റോഡിലാണ് ഇന്ന് രാവിലെ അപകടം ഉണ്ടായത്.വള്ളത്തോൾ ജങ്ഷനിലെത്തി ഇടപ്പള്ളി ഭാഗത്തേക്ക് തിരിയുന്നതിനിടയിൽ എതിർഭാഗത്ത് നിന്ന് വന്ന ടോറസ് ലോറി ബസ്സിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. 52 വയസുകാരി നസീറയാണ് മരിച്ചത്.

also read: എറണാകുളത്ത് സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; ഗുരുതരമായി പരുക്കേറ്റ ബസ് യാത്രക്കാരി മരണപ്പെട്ടു

ആലുവ കുട്ടമശ്ശേരി സ്വദേശിനിയാണ്.സ്കൂൾ വിദ്യാർത്ഥികൾ അടക്കം നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ കൊച്ചിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.പുക്കാട്ടുപടിയിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.ബസിലേക്ക് ഇടിച്ച ടോറസിന് പുറകിൽ മറ്റൊരു ടോറസ് ലോറിയും വന്ന് ഇടിച്ചു. ബസ് ഡ്രെെവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് യാത്രക്കാർ പറയുന്നത്. ടോറസ് ലോറി അമിത വേഗതയിലായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. അമിത വേഗതയാണ് അപകടകാരണം എന്ന് വ്യക്തമാക്കുന്നതാണ് സിസിടിവി ദൃശ്യങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News