മലപ്പുറത്ത് കാട്ടാന ആക്രമണം; ഒരു സ്ത്രീ കൊല്ലപ്പെട്ടു

മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ആടു മേയ്ക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമണം ഉണ്ടായത്. മൂത്തേടം ഉച്ചക്കുളം നഗറിലെ സരോജിനിയാണ് മരിച്ചത്.

also read: വയനാട്‌ പുൽപ്പള്ളിയിലെ കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുന്നു

ചാലക്കുടിയിൽ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ചാലക്കുടി അതിരപ്പിള്ളി കണ്ണംകുഴിയില്‍ വെച്ചായിരുന്നു ആക്രമണം..കല്യാണി പ്രിയദര്‍ശന്‍-നസ്ലന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെയാണ് കാട്ടാന ആക്രമണം നടന്നത്. കണ്ണംകുഴി സ്വദേശിയായ അനിലിന്റെ കാര്‍ ആണ് ഒറ്റയാന്‍ തകര്‍ത്തത്.ഷൂട്ടിംഗിന് വേണ്ടി ആളുകളുമായി ലൊക്കേഷനിലേക്ക് വരുന്ന വഴിയായിരുന്നു ആക്രമണം. കണ്ണംകുഴി ഭാഗത്ത് വെച്ച് റോഡിന് നടുവില്‍ നിലയുറപ്പിച്ച കാട്ടാന വാഹനം ആക്രമിച്ചത്.

അതേസമയം വയനാട്‌ പുൽപ്പള്ളി അമരക്കുനിയിലെ കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുന്നു. ഇന്നലെ കടുവയെ കണ്ട സ്ഥലത്ത്‌ നിന്ന് ഒന്നര കിലോമീറ്ററോളം മാറിയാണ്‌ ഇന്ന് പരിശോധന. തൂപ്ര അങ്കണവാടിക്ക്‌ സമീപം ചന്ദ്രൻ എന്നയാളുടെ ആടിനെ കടുവ ഇന്ന് പുലർച്ചെ ആക്രമിച്ചു കൊന്നിരിന്നു.

രണ്ടാഴ്ചയായി പ്രദേശത്ത്‌ കടുവയുടെ സാന്നിദ്ധ്യമുണ്ട്‌.ഇന്ന് നാട്ടുകാർ കടുവയെ വീണ്ടും കണ്ടു.ഇന്നലത്തേതിന്‌ സമാനമായി കടുവ ആടിനെ ആക്രമിച്ചുകൊന്നു. ഈ പ്രദേശം കേന്ദ്രീകരിച്ചാണ്‌ ഇന്ന് തിരച്ചിൽ. വനം വകുപ്പ്‌ ഉദ്യോഗസ്ഥർ തെർമ്മൽ ഡ്രോൺ ഉപയോഗിച്ച്‌ നടത്തിയ തിരച്ചിലിൽ കടുവയുടെ സാന്നിദ്ധ്യം കണ്ടെത്തുകയും ചെയ്തു‌. ഇന്നലെ രാത്രി കടുവ ഊട്ടിക്കവലയിലെ കൂടിനരികെ എത്തിയെങ്കിലും പിടികൂടാനായില്ല. പ്രദേശത്ത്‌ വൻ സന്നാഹത്തോടെയുള്ള തിരച്ചിൽ തുടരുകയാണ്‌. എത്രയും വേഗം പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് സൗത്ത്‌ വയനാട്‌ ഡി എഫ്‌ ഒ അജിത്‌ കെ രാമൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News