പൂച്ച ഓടിച്ച അണലി ഇഴഞ്ഞുകയറിയത് വീടിനുള്ളിലേക്ക്; സംഭവമറിയാതെ പാമ്പിനെ ചവിട്ടിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തമിഴ്‌നാട് പൊള്ളാച്ചിക്ക് സമീപത്തെ കോട്ടൂര്‍ റോഡിലുള്ള നെഹ്‌റു നഗറില്‍ താമസിച്ചിരുന്ന വീട്ടമ്മയാണ് പാമ്പ് കടിയേറ്റ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ആര്‍ ശാന്തി എന്ന 58കാരി അണലിയുടെ കടിയേറ്റ് മരിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ വീടിന്റെ പരിസരത്ത് അണലിയെ കണ്ട വളര്‍ത്തുപൂച്ച പാമ്പിനെ ആക്രമിക്കാന്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് അണലി വീടിന്റെ വാതിലിന് താഴെയുണ്ടായിരുന്ന ചെറിയ ദ്വാരത്തിലൂടെയാണ് വീട്ടിനകത്തേക്ക് കയറി.

വീട്ടില്‍ അണലി കയറിയതറിയാതെ രാവിലെ എഴുന്നേറ്റ ശാന്തി പാമ്പിനെ ചവിട്ടിയതിന് പിന്നാലെ കടിയേല്‍ക്കുകയായിരുന്നു. കണങ്കാലിന് പാമ്പ് കടിയേറ്റ ശാന്തിയെ മകന്‍ പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also Read : ‘എന്‍റെ ഉമ്മ തിന്ന വേദന അജ്‌മല്‍ അറിയണം, ശ്രീക്കുട്ടി ഒരു ഡോക്‌ടര്‍ തന്നയാണോ?’; പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ മക‍ളുടെ അതിവൈകാരിക പ്രകടനം

ആന്റി ഡോട്ട് നല്‍കിയ ശേഷം ശാന്തിയെ കോയമ്പത്തൂരിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പൊള്ളാച്ചി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ശാന്തിയുടെ നില മോശമായതോടെ മകന്‍ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News