ഹമ്മേ ഇതൊക്കെ എങ്ങനെ ? ഞണ്ടുകളെ ജീവനോടെ കഴിക്കുന്ന യുവതി; അമ്പരിപ്പിക്കുന്ന വീഡിയോ

Eating crab

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു യുവതി ജീവനോടെ ഞണ്ടുകളെ എടുത്ത് കഴിക്കുന്ന ഒരു വീഡിയോയാണ്. മോണ്‍സ്റ്റര്‍ പ്രിഡേറ്റര്‍സ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍മീഡിയ.

കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പാമ്പ്, നായ്ക്കള്‍, വവ്വാലുകള്‍, എലി, പുഴുക്കള്‍, വണ്ടുകള്‍ തുടങ്ങിയ ജീവികളെ ഭക്ഷിക്കുന്നത് സാധാരണമാണ്. എങ്കിലും ഞണ്ടുകളെ ഇങ്ങനെ ജീവനോടെ കഴിക്കുന്നത് കാണുന്നത് ആദ്യമായിട്ടാണ് എന്നാണ് സോഷ്യല്‍മീഡിയയില്‍ കമന്റുകള്‍ വരുന്നത്.

Also Read : വെള്ളത്തിലൂടെ വന്ന് പട്ടിയെ കടിച്ചെടുത്തു, വീടുകളുടെ മേല്‍ക്കൂരയിലും നടുറോഡിലും മുതലകള്‍; വെള്ളപ്പൊക്കത്തില്‍ മുങ്ങി ഗുജറാത്ത്, വീഡിയോ

മസാലക്കൂട്ട് കലക്കിയത് പോലെ ചുവന്ന നിറത്തിലുള്ള വെള്ളത്തില്‍ നിരവധി ഞണ്ടുകള്‍ കിടക്കുന്ന ഒരു പാത്രത്തില്‍ നിന്നും തന്റെ പ്ലേറ്റിലേക്ക് യുവതി കുറച്ച് ഞണ്ടുകളെ കോരിയിടുന്നു. ഒരു ഭാവ വ്യത്യാസവുമില്ലാതെ സ്വാഭാവികമായി ആസ്വദിച്ച് കൊണ്ട് പ്ലേറ്റില്‍ നിന്നും ഏതാനും ഞണ്ടുകളെ എടുത്ത് യുവതി കഴിക്കുന്നത് വീഡിയോയില്‍ കാണാം.

ഓരോ ഞണ്ടുകളെ എടുത്ത് യുവതി കഴിക്കുമ്പോഴും പ്ലേറ്റിലെ മറ്റ് ഞണ്ടുകള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. നിരവധി പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. ഒരുപാട് ആടുകള്‍ വീഡിയോയെ വിമര്‍ശിച്ചും രംഗത്ത് വരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News