സ്ത്രീകൾക്ക് തൊഴിലും വരുമാനവും ഉറപ്പാകുമ്പോൾ സ്ത്രീശാക്തീകരണം യാഥാർഥ്യമാകും: മന്ത്രി എം ബി രാജേഷ്

സ്ത്രീകൾക്ക് തൊഴിലും വരുമാനവും ഉറപ്പാകുമ്പോൾ സ്ത്രീശാക്തീകരണം യാഥാർത്ഥ്യമാകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. തൃത്താല ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ച സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിലെ 300 സംരംഭങ്ങൾ പ്രാവർത്തികമാക്കിയതിന്റെ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി.

Also Read: മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാൾ ഇ ഡിക്ക് മുന്നിൽ ഹാജരായേക്കില്ല

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാം തുടക്കം കുറിച്ചത്. തുടക്കത്തിൽ 352 പ്രൊജക്ടുകൾക്കാണ് അംഗീകാരം നൽകിയത്. എന്നാൽ വെറും നാലര മാസം പിന്നിടുമ്പോൾ തന്നെ 300 സംരംഭക പദ്ധതികൾ യാഥാർത്ഥ്യമായി. സംരംഭങ്ങൾ പ്രാവർത്തികമാക്കിയതിന്റെ പ്രഖ്യാപനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവ്വഹിച്ചു. തൊഴിലും വരുമാനവും ഉറപ്പായ സ്ത്രീകൾ സ്വയാശ്രയരാവുമെന്നും അതുവഴി സ്ത്രീശാക്തീകരണം യാഥാർത്ഥ്യമാകുമെന്നും മന്ത്രി പറഞ്ഞു.

Also Read: നരേന്ദ്രമോദിയുടെ സന്ദർശനം; തിരുവനന്തപുരം നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

അടുത്ത നാല് വർഷം കൊണ്ട് 2400 സംരംഭക പ്രോജക്ടുകൾ തൃത്താലയിൽ ഉണ്ടാവുക എന്നതാണ് ലക്ഷ്യമെന്നും അതുവഴി തൃത്താലയിൽ വലിയ മാറ്റം ഉണ്ടാക്കാനാവുമെന്നും മന്ത്രി പറഞ്ഞു. ഒരു കൊല്ലത്തിൽ മൂന്നുലക്ഷം ഉപജീവന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമെന്നും തൊഴിൽരഹിതരില്ലാത്ത കേരളമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വട്ടേനാട് ജി.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടിയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റെജീന അധ്യക്ഷയായി. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, കുടുംബശ്രീ ജില്ലാ മിഷൻ ജീവനക്കാർ, ഉദ്യോഗസ്ഥർ, സി.ഡി.എസ് ചെയർപേഴ്സൺമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News