സന്നദ്ധ സേവന പ്രവര്‍ത്തകര്‍ മുതല്‍ സ്റ്റേജ് മാനേജര്‍മാര്‍ വരെ എല്ലാ മേഖലകളിലും സ്ത്രീകള്‍ നിയന്ത്രിക്കുന്ന മൂന്നാം ദിനം! സ്ത്രീ ശാക്തീകരണത്തിന്റെ വേദിയാവുകയാണ് 63-മത് കേരള സ്‌കൂള്‍ കലോത്സവം. സന്നദ്ധ സേവന പ്രവര്‍ത്തകര്‍ മുതല്‍ സ്റ്റേജ് മാനേജര്‍മാര്‍ വരെ കലോത്സവത്തിലെ എല്ലാ മേഖലകളിലും സ്ത്രീകള്‍ മാത്രമായിരിക്കും മൂന്നാം ദിന പരിപാടികള്‍ നിയന്ത്രിക്കുക. കേരള പ്രദേശ് സ്റ്റേറ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ പി എസ് ടി എ) ആണ് ഈ ആശയത്തിന് ചുക്കാന്‍ പിടിച്ചത്.
രണ്ടു വര്‍ഷം മുന്‍പ് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലാണ് ഈ ആശയം ആദ്യമായി അവതരിപ്പിച്ചത്. സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. പരിസ്ഥിതി സൗഹൃദ നിലപാട് മുന്നോട്ടു വയ്ക്കുന്നതിന്റെ ഭാഗമായി പച്ച നിറത്തിലുള്ള വസ്ത്രങ്ങളായിരിക്കും ഇവര്‍ ധരിക്കുക.
ALSO READ: പമ്പയാര്‍ വേദി നിറഞ്ഞു കവിഞ്ഞു; നാടകമത്സരം കാണാന്‍ വന്‍ ജനക്കൂട്ടം
അതേസമയം എല്ലാ വേദികളിലും വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാന്‍ ജനങ്ങളും ഒപ്പമുണ്ട്. അതിനുദാഹരണമായിരുന്നു നാടകവേദി. ടാഗോര്‍ തീയേറ്ററിലെ പമ്പയാര്‍ വേദിയിലാണ് നിറഞ്ഞ സദസില്‍ മത്സരം നടന്നത്. 14 ജില്ലകളില്‍ നിന്നും 18 ടീമുകളുടെ നാടകങ്ങളാണ് അരങ്ങിലെത്തിയത്. ചലച്ചിത്ര താരം ശരത്ത് അപ്പാനി, സംവിധായകനും നിര്‍മാതാവും അഭിനേതാവുമായ എം എ നിഷാദ്, നാടക പ്രവര്‍ത്തകന്‍ ബിനു ജോസഫ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.രാവണന്റെ നിറത്തിന്റെ രാഷ്ട്രീയം, ജാതി വ്യവസ്ഥയ്ക്കെതിരെയുള്ള പ്രതിഷേധം, സ്ത്രീകള്‍ക്കെതിരെയുള്ള അനീതി, സ്വവര്‍ഗാനുരാഗത്തെ കുറിച്ചുള്ള അവബോധം എന്നിവയായിരുന്നു നാടകങ്ങളിലെ പ്രധാന പ്രമേയങ്ങള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here