വയനാട് ഉരുൾപൊട്ടലിന്റെ ദുരനുഭവം വെളിപ്പെടുത്തി രക്ഷപെട്ട സ്ത്രീ.രക്ഷപെട്ട് രാവിലെ വരെ നിന്നത് കാപ്പിത്തോട്ടത്തിൽ എന്നാണ് അതീവ സങ്കടത്തോടെ ഇവർ കൈരളിന്യൂസിനോട് പറഞ്ഞത്. രാത്രി 1 .30 ക്ക് കിടന്നപ്പോൾ കട്ടിൽ കുലുങ്ങുകയും .അടുത്തുള്ളവരുടെ കരച്ചിലും ശബ്ദവും കേൾക്കുകായും ചെയ്തു. ഉടൻ തന്നെ മകനെ ഫോൺ വിളിച്ചിട്ട് ഉരുൾപൊട്ടി എന്ന് പറഞ്ഞു. വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും പറ്റാത്തത് കൊണ്ട് ജനൽ തുറന്നു പുറത്തേക്ക് വിളിച്ച് കൂവി ആൾക്കാർ വന്നു. വാതിൽ തുറക്കാൻ പറ്റാത്തത് കൊണ്ട് കോടാലി കൊണ്ടുവന്ന് വാതിൽ വെട്ടി പൊളിച്ചാണ് ആളുകൾ തന്നെ രക്ഷിച്ചതെന്നും രക്ഷപെട്ട സ്ത്രീ പറഞ്ഞു. തന്നെയും രക്ഷപെട്ടവരെയും കാപ്പിത്തോട്ടത്തിലേക്ക് കൊണ്ട് പോയി നിർത്തി.രണ്ടാമതും ഉരുൾപൊട്ടിയതോടെ ടെറസിന് മുകളിൽ കയറി നിന്നവർ എല്ലാം ഒലിച്ചുപോയി, വീടുകൾ എല്ലാം തകർന്നു എന്നും ഈ അമ്മ പറഞ്ഞു.
ALSO READ: ചൂരൽമല ഉരുൾപൊട്ടൽ: ദുരന്തത്തിൽപെട്ടവരുടെ വേദനയിൽ പങ്കുചേരുന്നെന്ന് യുഎഇ
തന്റെ ചേച്ചിയും മകളും ഉൾപ്പടെ അയൽവാസികളെയും ഉറ്റവരെ എല്ലാവരെയും തനിക്ക് നഷ്‍ടപെട്ടു. നേരം വെളുത്തപ്പോൾ ആണ് ചുരമിറങ്ങി ക്രിസ്ത്യൻ പള്ളിയിലേക്ക് പോയത്. അവീടെന്നാണ് ദുരിതാശ്വാസ ക്യാമ്പിലെ സ്കൂളിലേക്ക് മാറിയത്. കഷ്ടപ്പെട്ട് വെച്ച വീടും പോയി. തനിക്കാരുമില്ല എന്ന ഈ അമ്മയുടെ വാക്കുകൾ അത്യധികം സങ്കടത്തോടെ മാത്രമേ കേൾക്കാനാകു. ഇനി എന്ത് ചെയ്യും എന്നറിയാതെ പകച്ചു നിൽക്കുകയാണ് ഈ അമ്മ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here