തൊണ്ടപൊട്ടി അമ്മയെ വിളിച്ച് കുരുന്നുകൾ; കടൽതിരയിൽ ഒഴുകിപ്പോയി അമ്മ; ദാരുണ വീഡിയോ

ഒഴിവുദിവസങ്ങൾ ചെലവഴിക്കാൻ പല സ്ഥലങ്ങളിലേക്കും പോകുന്നവരാണ് നമ്മളെല്ലാം. പാർക്കുകളോ, ഹിൽ സ്റ്റേഷനുകളോ, ബീച്ചുകളോ അങ്ങനെ പലസ്ഥലത്തും നമ്മൾ കുടുംബസമേതവും അല്ലാതെയും ഒഴിവുദിവസങ്ങൾ ആസ്വദിക്കാറുണ്ട്. ഇതിനിടയ്ക്ക് ചിലർ അവിടങ്ങളിൽ നിലവിലുള്ള സുരക്ഷാസംവിധാനങ്ങൾ മറികടക്കാൻ ശ്രമിക്കുകയും അപകടത്തിൽപ്പെടുകയും ചെയ്യും. അത്തരത്തിലൊരു ദാരുണമായ സംഭവത്തിന്റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്.

ALSO READ: സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടാൻ കേരളം, ഇന്ത്യയിൽ ആദ്യം; കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപനം

ഒരു മുന്നറിയിപ്പ് എന്ന നിലയിലാണ് ആളുകൾ വീഡിയോ ഷെയർ ചെയ്യുന്നത്. മുംബൈയിലെ ബാന്ദ്ര ഫോർട്ടിലെ കടൽഭിത്തിക്കരികിൽനിന്ന് ഫോട്ടോയെടുക്കുകയാണ് ദമ്പതികൾ. ശക്തമായ തിര അടിക്കുന്നതും വീഡിയോയിൽ കാണാം. അവരുടെ മക്കളും കുടുംബാംഗങ്ങളും അവരുടെ പടം എടുക്കാൻ ശ്രമിക്കുമ്പോൾ ശക്തമായ ഒരു തിരയിൽപ്പെട്ട് സ്ത്രീ കടലിലേക്ക് ഒഴുകിപ്പോകുന്നതാണ് വീഡിയോ.

ALSO READ: ജനകീയ സെമിനാർ മാതൃകയിൽ കോൺഗ്രസിന്റെ ‘ജനസദസ്സ്’; ലീഗിനെയും കൂടെക്കൂട്ടും

അതിദാരുണമായ സംഭവം നടക്കുമ്പോൾ ദമ്പതികളുടെ മക്കൾ അടുത്തുതന്നെയുണ്ടയായിരുന്നു. തിരയിലൊഴുകിപ്പോയ അമ്മയെ കണ്ട് കുട്ടികൾ തൊണ്ടപൊട്ടി മമ്മീ, മമ്മീ എന്ന് കരയുന്നുണ്ട്. അടുത്തുള്ള ആളുകളും സംഭവം കണ്ട് ഞെട്ടിത്തരിച്ച് അലമുറയിടുന്നതും വീഡിയോയിൽ കേൾക്കാം.

മുപ്പത്തിരണ്ട് വയസ്സുകാരി ജ്യോതി സോനാർ ആണ് മരിച്ചത്. കുടുംബാംഗങ്ങളുമായി യാത്രയ്ക്ക് ഇറങ്ങിയതായിരുന്നു ഇവർ. ബാന്ദ്ര ഫോർട്ടിലെത്തിയ ഇവർ ഭർത്താവിനൊപ്പം കടലിലേക്ക് ഇറക്കി നിർമിച്ചിട്ടുള്ള കല്ലുകളിൽ ഇരിക്കുകയും ഫോട്ടോയെടുക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് വന്ന ശക്തമായ തിരമാലയിൽ ജ്യോതി കടലിലേക്ക് വീഴുകയും ഒഴുകിപ്പോകുകയും ചെയ്തു. ജ്യോതിയെ രക്ഷിക്കാൻ ഭർത്താവ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കോസ്റ്റ ഗാർഡ് അടക്കമുള്ളവർ നടത്തിയ തെരച്ചിലിലാണ് ജ്യോതിയുടെ മൃതദേഹം കണ്ടുകിട്ടിയത്.

ALSO READ: ഇപ്രാവശ്യം ‘നല്ലവർ’ അല്ല, ‘കെട്ടവർ’; ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വില്ലനായി കമൽഹാസൻ !

കടൽ പ്രക്ഷുബ്ധമായിരിക്കുന്ന സമയത്തായിരുന്നു ഇവർ കല്ലുകളിൽ ഇറങ്ങിയിരിക്കുന്നത് എന്ന് വീഡിയോയിൽ വ്യക്തമാണ്. കടൽ പ്രക്ഷുബ്ധമായിരിക്കുന്നത് കണ്ടിട്ടും എങ്ങനെയാണ് ഇവർ കടലിലേക്ക് ഇറങ്ങിയിരിക്കുന്നത് എന്നാണ് ഭൂരിഭാഗം പേരും ഈ വീഡിയോ കണ്ട ശേഷം അഭിപ്രായപ്പെടുന്നത്. സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കേണ്ടത്തിന്റെ ആവശ്യകത ഈ വീഡിയോ വ്യക്തമാക്കുന്നു എന്നാണ് ഒരു വിഭാഗത്തിന്റെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News