‘മൂന്ന് വർഷത്തോളം തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യങ്ങൾ പകർത്തി’, പ്രജ്വലിനെതിരെ വീണ്ടും ഗുരുതര പരാതി

പ്രജ്വൽ രേവണ്ണക്കെതിരെ പരാതികളുടെ പ്രവാഹം. ലൈംഗീകാരോപണവുമായി വീണ്ടും യുവതി രംഗത്ത്. മൂന്ന് വർഷത്തോളം തന്നെ തോക്കിൻ മുനയിൽ നിർത്തിക്കൊണ്ട് പ്രജ്വൽ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ദൃശ്യങ്ങൾ പകർത്തിയെന്നും യുവതി ആരോപിക്കുന്നു.

ALSO READ: ‘ആരും പേടിക്കേണ്ട മഴ വരുന്നുണ്ട്’, എട്ട് ജില്ലകളിൽ മുന്നറിയിപ്പ്: കടലിൽ കളി വേണ്ട കേരള തീരത്ത് റെഡ് അലർട്ട് തുടരും

ലൈംഗികാതിക്രമക്കേസിലെ ഇരയായ യുവതിയെ പ്രജ്വലിന്റെ സഹായി തട്ടിക്കൊണ്ടുപോയതായി കുടുംബം ആരോപിച്ചിരുന്നു. ആറ് വര്‍ഷം രേവണ്ണയുടെ വീട്ടില്‍ ജോലി ചെയ്ത യുവതിയെയാണ് തട്ടിക്കൊണ്ടുപോയതായി കുടുംബം ആരോപിച്ചത്. തെരഞ്ഞെടുപ്പിന്റെ മൂന്ന് ദിവസം മുമ്പ് രേവണ്ണയുടെ വിശ്വസ്തന്‍ സതീഷ് ബാബണ്ണ വീട്ടില്‍ വന്നെന്നും കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരോട് ഒന്നും പറയരുതെന്ന് ഇയാൾ ആവശ്യപ്പെട്ടെന്നും മകന്‍ പറഞ്ഞു.

ALSO READ: ‘കരയുന്നത് പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്’, യുവതിയുടെ മൊഴി പുറത്ത്

ബാബണ്ണയോട് അമ്മയെ വിട്ടയക്കാന്‍ പലതവണ താൻ ആവശ്യപ്പെട്ടിട്ടും കാര്യമുണ്ടായില്ലെന്ന് മകന്‍ കൂട്ടിച്ചേര്‍ത്തു. അമ്മയുടെ ജീവന് ഭീഷണി ഉണ്ടെന്നും എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നും മകന്‍ പറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News