സാരി ഉടുത്ത് ഫുട്‌ബോള്‍ കളിക്കുന്ന യുവതികള്‍, ആവേശത്തോടെ കാണികള്‍

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നുള്ള യുവതികള്‍ ഫുട്‌ബോള്‍ കളിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. സാരി ഉടുത്ത് ഫുട്‌ബോള്‍ കളിക്കുന്ന യുവതികളുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ‘ഗോള്‍ ഇന്‍ സാരി’ എന്ന പേരില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ ഭാഗാമായാണ് സാരി ഉടുത്തവരുടെ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചത്. ഗ്വാളിയോര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ കിഷോര്‍ കന്യാലായിരുന്നു മത്സരം നിയന്ത്രിച്ചത്.

സാരി ഉടുത്ത് അനായാസേന ഫുട്‌ബോള്‍ കളിക്കുകയാണ് സ്ത്രീകള്‍. കാണികള്‍ ആവേശത്തോടെയാണ് ഫുട്‌ബോള്‍ മത്സരത്തെ പിന്തുണച്ചത്. പന്തുതട്ടുന്ന സ്ത്രീകളെ വളരെ ആവേശത്തോടെ കാണികള്‍ പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയില്‍ കാണാം. ടീം അംഗങ്ങള്‍ ഗോള്‍ നേടുന്ന ദൃശ്യവും വീഡിയോവില്‍ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News