പശ്ചിമബംഗാളിലെ ജയിലുകളില്‍ വനിതാ തടവുകാര്‍ ഗര്‍ഭിണികളാകുന്ന സംഭവം വര്‍ദ്ധിക്കുന്നു. ജയിലില്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഇരുന്നൂറിനടുത്തായി. ഇതോടെ വനിതാ തടവുകാരെ പാര്‍പ്പിക്കുന്നിടത്തേക്കുള്ള പുരുഷ സ്റ്റാഫുകളുടെ പ്രവേശനം തടണയമെന്ന് ആവശ്യപ്പെട്ട് കല്‍ക്കട്ട ഹൈക്കോടതി അമികസ്‌ക്യൂരി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
അതേസമയം സ്ത്രീകള്‍ എങ്ങനെ ഗര്‍ഭിണികളായെന്ന കാര്യത്തില്‍ അമികസ് തപസ് ബന്‍ജ റിപ്പോര്‍ട്ടില്‍ വ്യക്തത വരുത്തിയിട്ടില്ല. മാത്രമല്ല ഏത് സമയത്താണ് ഇത്തരം സംഭവം ഉണ്ടായതെന്നും റിപ്പോര്‍ട്ടിലില്ല. ശരിയായ ചികിത്സ സൗകര്യങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ 196 കുട്ടികളാണ് പശ്ചിമബംഗാളിലെ ജയിലുകളില്‍ ജനിച്ചിട്ടുള്ളത്.
ALSO READ: നികുതി വിഹിതം ഔദാര്യമല്ല, അവകാശം; കേന്ദ്രത്തിനുള്ള മറുപടിയുമായി കേരള സർക്കാർ സുപ്രീംകോടതിയിൽ
സംസ്ഥാനത്തെ ജയിലുകളെല്ലാം പരിശോധിച്ച് അവിടുത്ത സാഹചര്യങ്ങള്‍ കൃത്യമായി വിവരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ബന്‍ജയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ടിഎസ് ശിവജ്ഞാനം, ജസ്റ്റിസ് സുപ്രതീം ഭട്ടാചാര്യ എന്നിവരടങ്ങുന്ന ബഞ്ചിന്റെ ഉത്തരവ് പ്രകാരം തിങ്കളാഴ്ച ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം പരിഗണിക്കും.
അമികസ്‌ക്യൂറി റിപ്പോര്‍ട്ടില്‍ വനിതാ തടവുകാരെ ജയിലിടയ്ക്കുന്നതിന് മുമ്പ് അവര്‍ ഗര്‍ഭിണികളാണോ എന്ന് പരിശോധിക്കണമെന്നും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ മേല്‍നോട്ടം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. അലിപോര്‍ വനിതാ ജയിലില്‍ നിലവില്‍ പതിനഞ്ച് കുഞ്ഞുങ്ങളാണ് ഉള്ളത്. അതില്‍ 10 ആണ്‍കുട്ടികളും അഞ്ച് പെണ്‍കുട്ടികളും ഉള്‍പ്പെടും. തടവുകാരുമായി നടത്തിയ സംഭാഷണത്തില്‍ പല വനിതകളും ജയിലിനുള്ളില്‍ തന്നെയാണ് പ്രസവിച്ചിട്ടുള്ളതെന്നും വ്യക്തമായതായി അമികസ്‌ക്യൂറി പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here