കേരളത്തെ മാലിന്യ മുക്തമാക്കാനായ് ഏറ്റവും കൂടുതല്‍ സംഭവന നല്‍കിയിട്ടുള്ളത് സ്ത്രീകള്‍: പി സതീദേവി

കേരളത്തെ മാലിന്യ മുക്തമാക്കാനായ് ഏറ്റവും കൂടുതല്‍ സംഭവന നല്‍കിയിട്ടുള്ളത് സ്ത്രീകളാണെന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഹരിത കര്‍മ സേനയെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. കേരള വനിതാ കമ്മീഷനും കോഴിക്കോട് ജില്ലാ പഞ്ചായത്തും ചേര്‍ന്ന് പരിസ്ഥിതിയും സ്ത്രീ പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി സതീദേവി.

പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ സ്ത്രീകള്‍ പലപ്പോഴും ആനുപാതികമായ ഭാരം വഹിക്കേണ്ടി വരുന്നതിനെ കുറിച്ചും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എങ്ങനെയാണ് വ്യത്യസ്ഥ ലിംഗപദവികളെ വ്യത്യസ്ഥമായി ബാധിക്കുന്നതെന്നും ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് കേരള വനിതാ കമ്മീഷനും കോഴിക്കോട് ജില്ലാ പഞ്ചായത്തും സംയുക്തമായ് സംസ്ഥാന തല സെമിനാര്‍ സംഘടിപ്പിച്ചത്. കേരളത്തെ മാലിന്യ മുകുതമാക്കാനായ് ഏറ്റവും കൂടുതല്‍ സംഭവന നല്‍കിയിട്ടുള്ളത് സ്ത്രീകളാണെന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഹരിത കര്‍മ സേനയെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു.

Also Read;  മകൾക്കൊപ്പം യുകെയിൽ അവധിയാഘോഷിച്ച് വിരാടും അനുഷ്‌കയും

വായു മലിനീകരണം പോലുള്ള ഗുരുതമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ രാജ്യം നേരിടുന്ന കാലത്ത് സമൂഹത്തിന്റെ പകുതിയോളം വരുന്ന സ്ത്രീകള്‍ക്ക് പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് അവബോധം നല്‍കാന്‍ വനിതാ കമ്മീഷന്‍ പ്രതിജ്ഞാബദ്ധമാണെന്നും പി സദീ ദേവി കൂട്ടി ചേര്‍ത്തു. സുസ്ഥിര പരിസ്ഥിതി സംരക്ഷണം ലിംഗപദവി വികസന വീക്ഷണത്തില്‍, പകൃതി ദുരന്തങ്ങള്‍ സ്ത്രീപക്ഷ സമീപനം എന്നീ വിഷയങ്ങളില്‍ സെമിനാറിന്റെ ഭാഗമായി ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി അധ്യക്ഷ വഹിച്ച ചടങ്ങില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ സബീന ബീഗം , എഴുത്തുകാരി സി എസ് ചന്ദ്രിക തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News