ചില ലക്ഷണങ്ങൾ കണ്ടാൽ സ്ത്രീകൾ ഗൗരവമായി കാണുക; ഗൈനക്കോളജിസ്റ്റിനെ ഉടൻ സമീപിക്കുക

സ്ത്രീകള്‍ക്ക് അവരുടേത് മാത്രമായ ആരോഗ്യപ്രശ്നങ്ങൾ ഏറെയാണ്. സ്ത്രീകളില്‍ കണ്ടേക്കാവുന്ന ചില ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ ഗൗരവമായി കാണേണ്ടതാണ്. ഈ ലക്ഷണങ്ങൾ കാണുന്നപക്ഷം വൈകാതെ തന്നെ ഗൈനക്കോളജിസ്റ്റിനെ കാണേണ്ടതുമാണ്.

also read: ചില ലക്ഷണങ്ങൾ കണ്ടാൽ സ്ത്രീകൾ ഗൗരവമായി കാണുക; ഗൈനക്കോളജിസ്റ്റിനെ ഉടൻ സമീപിക്കുക

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ:

സ്വകാര്യഭാഗത്ത് വേദന അനുഭവപ്പെടുന്നതും അതുപോലെ അസ്വസ്ഥത തോന്നുന്നതുമെല്ലാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തന്നെയാണ്.

ആര്‍ത്തവ ക്രമക്കേടുകള്‍ പതിവാകുന്നതാണ് ശ്രദ്ധിക്കേണ്ടതാണ്. ആര്‍ത്തവത്തിന്‍റെ സമയം, രക്തസ്രാവത്തിന്‍റെ തോത്, വേദന,ആര്‍ത്തവമില്ലാതിരിക്കുന്ന അവസ്ഥ, ഇടയ്ക്ക് മാത്രം വരുന്നത്- എന്നിങ്ങനെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം. എന്തെങ്കിലും അസാധാരണത്വം തോന്നിയാല്‍ അത് തുടര്‍ന്നുള്ള മാസങ്ങളിലും കണ്ടാല്‍ പെട്ടെന്ന് തന്നെ ഗൈനക്കോളജിസ്റ്റിനെ കാണണം.

മൂത്രമൊഴിക്കുമ്പോള്‍ വേദന- എരിച്ചില്‍, ചൊറിച്ചില്‍, അടിവയറ്റില്‍ വേദന, മറ്റെന്തെങ്കിലും അണുബാധ എന്നിവ കണ്ടാലും എന്നിവ കണ്ടാലും വൈകാതെ ഗൈനക്കോളജിസ്റ്റിനെ കാണണം

സ്ത്രീകളില്‍ അസാധാരണമായ രീതിയില്‍ വെള്ളപ്പോക്ക് കാണുന്നപക്ഷവും ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധിക്കേണ്ടത് നിര്‍ബന്ധമാണ്.

ലൈംഗികജീവിതത്തില്‍ പ്രശ്നങ്ങള്‍ – എന്നുവച്ചാല്‍ വേദന, താല്‍പര്യക്കുറവ് എന്നിങ്ങനെ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിട്ടാലും ഗൈനക്കോളജിസ്റ്റിനെ കാണുന്നതാണ് നല്ലത്.

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ പ്രത്യുത്പാദന വ്യവസ്ഥയെ അടക്കം ബാധിക്കുന്ന പല രോഗങ്ങളുടെയും ആരോഗ്യപ്രശ്നങ്ങളുടെയും ലക്ഷണങ്ങളാകാവുന്നതാണ്. ആയതിനാൽ ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

also read: കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; വിവരം ലഭിക്കുന്നവര്‍ 112 എന്ന നമ്പറില്‍ പൊലീസിനെ അറിയിക്കണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News