മലയാള സിനിമയിൽ പെണ്ണുങ്ങൾ എവിടെ എന്ന് ചോദിച്ചവർക്കുള്ള മറുപടി കൂടിയാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് നേടിയ കാൻ ഗ്രാൻഡ് പ്രീ പുരസ്‌കാരം. പായൽ കപാഡിയ എന്ന സംവിധായികക്കൊപ്പം കനി കുസൃതി ദിവ്യ പ്രഭ എന്ന മലയാളത്തിലെ പെണുങ്ങളുടെ പേരുകൾ കൂടി ഈ പുരസ്‌കാരം ലോകത്തിന്റെ സിനിമാ ചരിത്രത്തിൽ ഇപ്പോൾ എഴുതി വെക്കുകയാണ്. കാനിൽ ഒരു ഇന്ത്യൻ ചിത്രം നേടുന്ന ആദ്യത്തെ പുരസ്‌കാരമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന് ലഭിച്ചത്. അതിവിടെ എത്തിച്ചതാകട്ടെ മലയാളികളുടെ സൈബർ ബോധ്യങ്ങൾ നിരന്തരമായി വേട്ടയാടിയ രണ്ടു നടിമാരും. ഇതില്പരം അഭിമാനം മറ്റെന്താണുള്ളത്.
ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ ചിത്രത്തിന് ഗ്രാൻഡ് പ്രീ പുരസ്‌കാരം ലഭിക്കുന്നത്. 22 ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. കാനിലെ ഏറ്റവും വലിയ രണ്ടാമത്തെ പുരസ്‌കാരമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. പായൽ കപാഡിയ സംവിധാനം ചെയ്‌ത ചിത്രം മൂന്ന് ഭാഷകളിലായിട്ടാണ് പുറത്തിറങ്ങിയത്.
അതേസമയം, കാൻ ചലച്ചിത്ര വേദിയിൽ പലസ്തീൻ ഐക്യദാർട്യത്തിന്റെ അടയാളമായ തണ്ണിമത്തൻ ബാഗുമായി കനി എത്തിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ആരും കാണിക്കാത്ത തന്റേടമായിരുന്നു വേദിയിൽ കനി കാണിച്ചത്. വേട്ടയാടപ്പെടുന്ന ജനതയ്‌ക്കൊപ്പം എന്ന കേരളത്തിന്റെ നിലപാട് കൂടിയാണ് കനി കുസൃതി കാനിൽ ഉയർത്തിപ്പിടിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here