തിരക്കേറിയ റോഡില്‍ സ്പീഡില്‍ വന്ന കാറിന്റെ മുന്നിലേക്ക് ചാടി യുവതി, പിന്നീട് സംഭവിച്ചത്; അമ്പരപ്പിക്കുന്ന വീഡിയോ

Car video

തിരക്കേറിയ റോഡില്‍ കാറിന് മുന്നിലേക്ക് ചാടുന്ന യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ബെംഗളൂരു നഗരത്തിലാണ് സംഭവം. ഷോണി കപൂര്‍ എന്ന എക്‌സ് ഉപയോക്താവാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്.

അപ്രതീക്ഷിതമായി യുവതി കാറിന് മുന്നിലേക്ക് നടന്ന് വരുന്നതും വീഴുന്നതും കാറിന്റെ ഡാഷ്‌ക്യാമില്‍ പതിഞ്ഞു. വീഡിയോയില്‍ തിരക്കേറിയ റോഡിന് നടുവില്‍ നില്‍ക്കുന്ന ഒരു യുവതിയെ കാണാം.

തുടര്‍ന്ന് ഡ്രൈവര്‍ കാറിന്റെ വേഗം കുറച്ച് റോഡില്‍ നിര്‍ത്തുന്നു. എന്നാല്‍, മുന്നില്‍ കാറ് കണ്ടിട്ടും മാറാതെ നിന്ന യുവതി കാര്‍ നിര്‍ത്തിയതിന് പിന്നാലെ വണ്ടിയുടെ മുന്നിലേക്ക് നീങ്ങി വീഴുന്നതായി അഭിനയിക്കുന്നു.

ഈ സമയം കാര്‍ ഡ്രൈവര്‍ പൊലീസ് പൊലീസ് എന്ന് ഉറക്കെ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. വീണിടത്ത് നിന്നും എഴുന്നേറ്റ യുവതി, ഡ്രൈവറുടെ നിലവിളി കേട്ട് കാറിന്റെ ബോണറ്റില്‍ രണ്ട് കൈകള്‍ കൊണ്ടും അടിച്ച ശേഷം എന്തോ പറയുകയും പിന്നാലെ കാറിന് മുന്നില്‍ നിന്ന് തിരക്കേറിയ റോഡ് ക്രോസ് ചെയ്യാനായി ഒരു വശത്തേക്ക് നീങ്ങുന്നതും കാണാം.

‘ഒരു ഡാഷ്‌ക്യാം വയ്ക്കുക. എപ്പോഴാണ് ഇത് നിങ്ങള്‍ക്ക് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ല. പ്രത്യേകിച്ചും, അത് ഒരു സ്ത്രീയായിരിക്കുമ്പോള്‍. എന്തെങ്കിലും സംഭവിച്ചാല്‍, ആളുകള്‍ തല്‍ക്ഷണം അവളുടെ പക്ഷം ചേരും.’ എന്ന കുറിപ്പോടെയാണ് ഷോണി കപൂര്‍ വീഡിയോ പങ്കുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News