മക്കളുടെ പഠന ഫീസ് അടയ്ക്കാന്‍ പണമില്ല, മരിച്ചാൽ നഷ്ടപരിഹാരം ലഭിക്കുമെന്ന് കരുതി ബസിന് മുന്നില്‍ ചാടി യുവതി; വീഡിയോ

മക്കളുടെ പഠനത്തിന് പണം കണ്ടെത്താന്‍ മറ്റു വഴികളില്ലാതെ, ബസിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത് യുവതി. തമിഴ്‌നാട്ടില്‍ സേലത്താണ് സംഭവം. ജില്ലാ കലക്ടറേറ്റ് ഓഫീസിലെ ശുചീകരണ തൊഴിലാളിയായ പാപ്പാത്തിയാണ് മരിച്ചത്. 15 വര്‍ഷം മുന്‍പ് ഭര്‍ത്താവുമായി പിരിഞ്ഞതിന് ശേഷം പാപ്പാത്തിയാണ് മക്കളെ വളര്‍ത്തി കൊണ്ടുവന്നത്.

also read; സീമയുടെയും സച്ചിന്റെയും ‘പബ്‌ജി’ പ്രണയം; ഉത്തരംതേടി രഹസ്യാന്വേഷണ ഏജൻസികൾ

മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നതിന് വേണ്ടിയാണ് 45കാരി ഓടുന്ന ബസിന് മുന്നിലേക്ക് ചാടിയത്. വാഹനാപകടത്തില്‍ മരിക്കുന്നവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കുമെന്ന് ആരോ തെറ്റിദ്ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് 45കാരി കടുംകൈ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

also read; മണിപ്പൂരിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിട്ട് ഇന്നേക്ക് എഴുപത്തിയഞ്ച് ദിവസം , വിഷയത്തിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി

ആത്മഹത്യ ചെയ്യാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും ബസിന് മുന്നില്‍ ചാടിയത്. ആദ്യം മറ്റൊരു ബസിന് മുന്നില്‍ ചാടിയപ്പോള്‍ ഇരുചക്രവാഹനം ഇടിക്കുകയായിരുന്നു. തുടര്‍ന്ന് റോഡ് മുറിച്ച് കടന്ന ശേഷം ഓടുന്ന ബസിന് മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News