അതിബുദ്ധി വിനയായി! ഗുജറാത്തിൽ കാമുകനൊപ്പം ജീവിക്കാൻ യാചകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ആത്മഹത്യാ നാടകം നടത്തിയ യുവതി അറസ്റ്റിൽ

ARREST

വിവാഹജീവിതത്തിൽ അസന്തുഷ്ടയായ യുവതി കാമുകനൊപ്പം ജീവിക്കാൻ ആത്മഹത്യ നാടകം നടത്തി ഒടുവിൽ അറസ്റ്റിലായി. ഗുജറാത്തിലെ കച്ചിലാണ് സംഭവം. താനാണ് മരിച്ചതെന്ന് ഭർത്താവിന്റെ കുടുംബത്തെ വിശ്വസിപ്പിക്കാൻ യുവതി യാചകനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

ALSO READ; ബാബ സിദ്ദിഖിയുടെ കൊലപാതകം: സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

27കാരിയായ റാമിയാണ് റോഡിൽ കണ്ട യാചകനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി മൃതദേഹം കത്തിച്ചത് . ശേഷം തന്റെ മൃതദേഹമെന്ന് തെറ്റിദ്ധരിപ്പിക്കാൻ മൊബൈൽ ഫോണും ചെരുപ്പും അടക്കം മൃതദേഹത്തിന് സമീപം ഉപേക്ഷിച്ചിരുന്നു. തുടർന്ന് റാമിയുടെ കുടുംബം ഇത് വിശ്വസിച്ച് മൃതദേഹം സംസ്കരിക്കുകയും ചെയ്തു.

ALSO READ; ഉത്തരാഖണ്ഡിൽ മൂന്നംഗ കുടുംബത്തെ കഴുത്തറുത്തത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി; ദുർമന്ത്രവാദമെന്ന് സംശയം

എന്നാൽ കഴിഞ്ഞ ദിവസം റാമി വീട്ടിലെത്തി അച്ഛനെ കണ്ടതോടെയാണ് നാടകം പൊളിഞ്ഞത്. വീട്ടിലെത്തി തെറ്റ് ഏറ്റുപറഞ്ഞ യുവതി പൊലീസിൽ കീഴടങ്ങാൻ വിസമ്മതിച്ചു. ഇതോടെ റാമിയുടെ അച്ഛനാണ് മകൾ മരിച്ചിട്ടില്ലെന്ന വിവരം പൊലീസിനെ അറിയിച്ചത്. പിന്നാലെ പൊലീസ് യുവതിക്കെതിരെ കേസെടുത്ത് അറസ്റ് രേഖപ്പെടുത്തുകയായിരുന്നു. നാടകം നടത്താൻ ഒപ്പം നിന്ന യുവതിയുടെ കാമുകൻ അനിൽ ഗംഗാലിനേയും
പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്. ബന്ധുക്കളാരും തേടി വരില്ലെന്ന് ഉറപ്പുള്ള യാചകനെ കണ്ടെത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയായിരുന്നുവെന്ന് ഇരുവരും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News