അരീക്കോട് യുവതിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി; 15 പവന്‍ സ്വര്‍ണം കവര്‍ന്നു

മലപ്പുറം അരീക്കോട് യുവതിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി. ഇരയായത് മാനസിക വെല്ലുവിളി നേരിടുന്ന യുവതി. ചൂഷണം ചെയ്തത് നാട്ടുകാരും ബന്ധുക്കളുമടക്കം എട്ടോളം പേര്‍. മുഖ്യപ്രതി 36 കാരിയെ പലര്‍ക്കായി കാഴ്ച്ചവെച്ചുവെന്നാണ് വിവരം. സംഭവത്തില്‍ അരീക്കോട് പൊലീസ് കേസെടുത്തു. മൂന്ന് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ പലതവണ കൂട്ട ബലാല്‍സംഗം ചെയ്തുവെന്നാണ് പൊലീസ് എഫ്‌ഐആര്‍. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരിയാക്കുകയും യുവതിയുടെ 15 പവന്‍ സ്വര്‍ണം കവരുകയും ചെയ്തു.

ALSO READ: സത്യപ്രതിജ്ഞയ്ക്ക് ചൈനീസ് പ്രസിഡന്‍റ് വരെ… ഇന്ത്യയിൽ നിന്ന് എസ് ജയശങ്കർ മാത്രം; ചർച്ചയായി ട്രംപ് – മോദി ബന്ധത്തിലെ വിള്ളൽ

അതേസമയം പത്തനംത്തിട്ട പീഡനത്തില്‍ അതിജീവിതയ്ക്ക് താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കണമെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഡിഐജി അജിതാ ബീഗമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.കുട്ടിയുടെ സംരക്ഷണത്തിന് ലെയിസണ്‍ ഓഫീസറായി വനിതാ എസ്‌ഐയെ നിയോഗിച്ചു.അതിജീവിതയ്ക്ക് കൗണ്‍സിലിംങ് ഉള്‍പ്പടെ വിദഗ്ദ ചികിത്സ ആവശ്യമെന്നും കുട്ടിയുടെ തുടര്‍ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.എസ്‌ഐടിയില്‍ കൂടുതല്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി. ആദ്യ ഘട്ടത്തില്‍ 39 പേരുടെ പ്രതി പട്ടിക തയാറാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News